സുരേഷ് ഗോപി ചിത്രമായ ജെ എസ് കെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ രൂക്ഷപ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സിനിമയുടെ പേര് മാത്രമല്ല കഥാപാത്രത്തിന്റെ പേരും മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതായി ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. വിഷയം സുരേഷ് ഗോപിയുമായി സംസാരിച്ചു. വിഷയത്തില്‍ അദ്ദേഹം നേരിട്ടിടപ്പെട്ടു. എന്നിട്ടും മാറ്റമില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് കണ്ട് തൃപ്തിയായ സിനിമയാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. സിനിമയില്‍ 96 ഇടങ്ങളില്‍ സുരേഷ് ഗോപി തന്നെ ജാനകി എന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ മാറ്റാനാകുമോ?, എങ്ങോട്ടാണ് നമ്മള്‍ പോകുന്നത്. നമുക്ക് പേരിടാന്‍ പറ്റില്ലേ, കഥാപാത്രങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കും. സ്വന്തമായി പേരിടാന്‍ പറ്റില്ലേ, മലയാള സിനിമയിലെ വില്ലന്‍മാരുടെ പേര് നോക്കു. ഗുരുതരവും സങ്കീര്‍ണ്ണവുമായ പ്രശ്‌നമാണിത്. നിയമപരമായി നീങ്ങാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.