മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യദിവസത്തെ റെക്കോര്‍ഡ് കളക്ഷന് ശേഷം ചിത്രത്തിന് കാലിടറിയെങ്കിലും നിര്‍മ്മാതാവിന് ഈ സിനിമ നഷ്ടമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എങ്കിലും കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പടെയുള്ള പ്രേക്ഷകര്‍ തൃപ്തരല്ല. അവര്‍ പ്രതീക്ഷിച്ച ത്രില്ലോ മാസ് രംഗങ്ങളോ നല്‍കുന്നതില്‍ വില്ലന്‍ പരാജയപ്പെട്ടതായാണ് അവരുടെ വിലയിരുത്തല്‍.
എന്തായാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും കളം മാറിച്ചവിട്ടുകയാണ്. ഉണ്ണികൃഷ്ണന്‍റെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ ഒരു സൂപ്പര്‍താരവും അഭിനയിക്കുന്നില്ല.
ഉണ്ണികൃഷ്ണന്‍റെ അടുത്ത ചിത്രത്തിലെ നായകന്‍ സുരാജ് വെഞ്ഞാറമൂട് ആണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്‍റെ രചയിതാവ് സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നാണ് സൂചന. സിദ്ദിക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
താരതമ്യേന ചെറിയ ബജറ്റില്‍ ചിത്രീകരിക്കുന്ന ഈ സിനിമ അടുത്ത വര്‍ഷം വിഷുവിന് പ്രദര്‍ശനത്തിനത്തിനെത്തിക്കാനാണ് ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ റിയലിസ്റ്റിക്കായ ഒരു ആഖ്യാനരീതിയായിരിക്കും ഈ ചിത്രത്തില്‍ ബി ഉണ്ണികൃഷ്ണന്‍ സ്വീകരിക്കുക.