Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴിവുള്ള നടന്‍മാര്‍ ഇന്ന് ഇല്ല,മോണോ ആക്ട് പോലെയായി സിനിമ, ബാബു ആന്റണി മനസ്സ് തുറക്കുന്നു

ബാബു ആന്റണി മലയാള സിനിമകള്‍ ബാബു ആന്റണി സിനിമകള്‍ ബാബു ആന്റണി ന്യൂസ് ബാബു ആന്റണി വിശേഷങ്ങള്‍  Babu Anthony Malayalam Movies Babu Anthony Movies Babu Anthony News Babu Anthony Specials Babu Antony about Malayalam movies

കെ ആര്‍ അനൂപ്

, വ്യാഴം, 27 ഏപ്രില്‍ 2023 (16:36 IST)
മലയാള സിനിമയില്‍ താന്‍ അവതരിപ്പിച്ച പോലെ ശക്തമായ വില്ലന്‍ വേഷം ചെയ്യാന്‍ ആളില്ലാതെയായെന്ന് ബാബു ആന്റണി. മലയാള സിനിമ ഇന്നൊരു മോണോ ആക്ട് പോലെയായി മാറി എന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.എന്തു കൊണ്ടാണ് ബാബു ആന്റണിക്ക് ശേഷം ശക്തമായ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിക്കുന്ന നടന്‍മാര്‍ മലയാളത്തില്‍ ഇല്ലാതെ പോയത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍.
 
പണ്ടൊക്കെ സിനിമകളില്‍ വില്ലന്‍മാര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സാഹചര്യം തന്നെ നിലനിന്നിരുന്നു എന്നാണ് ബാബു ആന്റണി പറഞ്ഞത്. ഇപ്പോള്‍ പിന്നെ കാലഘട്ടം ഒക്കെ മാറി നായകന്മാര്‍ക്ക് പ്രാധാന്യം കിട്ടുന്ന അവസ്ഥയിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. എല്ലാം ഹീറോ ചെയ്യുന്ന അവസ്ഥയിലേക്ക്. ഒരു മോണോ ആക്ട് പോലെയായി സിനിമ മാറിയെന്ന് ബാബു ആന്റണി പറഞ്ഞു.
 
'മറ്റുള്ള കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കുറയുന്ന അവസ്ഥയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്.ഇനി ചിലപ്പോള്‍ പണ്ട് ഞാനൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനൊക്കെ കഴിവുള്ള നടന്‍മാര്‍ ഇന്ന് ഇല്ലാത്തതും ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായിരിക്കാം. എന്തായാലും പ്രകടമായ വ്യത്യാസം സിനിമയില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത് ബാബു ആന്റണി', ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോര ഒലിക്കുന്ന മുഖമായി മാമുക്കോയ,'ജോക്കര്‍' സിനിമ ഷൂട്ടിങ്ങിനിടെ സംഭവിച്ചത്, സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറയുന്നു