കള്ള കേസ് ആണ്, ഞാന്‍ കോടതിയെ സമീപിക്കും: ബാബുരാജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ജൂലൈ 2022 (11:26 IST)
2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി എന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം... ഒരു കാര്യം ഞാന്‍ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ 'നിലപാടുകളില്‍ 'ഞാന്‍ ഉറച്ചു നില്‍ക്കും എന്നാണ് നടന്‍ ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
 
ബാബുരാജിന്റെ വാക്കുകള്‍ 
 
ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമര്‍ എന്നിവര്‍ നിര്‍മാതാക്കളായ OMR productions 2017 ഇല്‍ പുറത്തിറക്കിയ 'കൂദാശ' സിനിമ മൂന്നാര്‍ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ റിസോര്‍ട്ടില്‍ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിര്‍മാതാക്കള്‍ പണം അയച്ചത് റിസോര്‍ട്ടിന്റെ account വഴി ആണ് ഏകദേശം 80 ലക്ഷത്തില്‍ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ്ചിലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാന്‍ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചിലവുകള്‍ ഒന്നും തന്നില്ല എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്. നിര്‍മാതാക്കള്‍ക്കു അവരുടെ നാട്ടില്‍ ഏതോ പോലീസ് കേസുള്ളതിനാല്‍ clearence സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോള്‍ VBcreations എന്ന എന്റെ നിര്‍മാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത് കൂടാതെ കേരളത്തില്‍ flex board വക്കാന്‍ 18 ലക്ഷത്തോളം ഞാന്‍ ചിലവാകുകയും ചെയ്തു. സാറ്റിലൈറ്റ് അവകാശം വിറ്റുതരണം എന്ന നിര്‍മാതാക്കളുടെ ആവശ്യപ്രകാരം ഞാന്‍ കുറെ പരിശ്രമിച്ചു എന്നാല്‍ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോള്‍ ഞാന്‍ ആലുവ SP ഓഫീസില്‍ പരാതി നല്‍കി, എല്ലാ രേഖകളും കൊടുത്തു നിര്‍മാതാക്കള്‍ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനില്‍ വന്നില്ല. സത്യം ഇതായിരിക്കെ അവര്‍ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ അതിന്റെ details കിട്ടുമെന്നിരിക്കെ ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാന്‍ കോടതിയെ സമീപിക്കും 
2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി എന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം... ഒരു കാര്യം ഞാന്‍ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ 'നിലപാടുകളില്‍ 'ഞാന്‍ ഉറച്ചു നില്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെറ്റ് ഡേ ഓഫർ: സന്താരി റിസോർട്ട്‌സിൽ വൂഫ്‌കേഷൻസിന് 20 ശതമാനം ഡിസ്‌കൗണ്ട്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

കുർദിഷ് ഗ്രൂപ്പുകളെ മുൻനിർത്തി ആക്രമിക്കാൻ യുഎസും ഇസ്രായേലും പദ്ധതിയിട്ടു, എന്നാൽ വിവരങ്ങൾ ചോർന്നതോടെ പദ്ധതി പാളി

ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments