വീണ്ടും അച്ഛനായി നടന്‍ പ്രഭുദേവ. ബീഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള താരത്തിന്റെ വിവാഹം 2020 ആയിരുന്നു നടന്നത്. പെണ്‍കുഞ്ഞാണ് നടന് ജനിച്ചിരിക്കുന്നത്.
അന്‍പതാമത്തെ വയസ്സില്‍ വീണ്ടും അച്ഛനായതില്‍ പൂര്‍ണ്ണതയും സന്തോഷവും ഉണ്ടെന്ന് നടന്‍ പറഞ്ഞു. കുടുംബത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണെന്നും മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനായി ജോലി വെട്ടികുറക്കുകയാണെന്നും താരം പറഞ്ഞിരുന്നു. ഓട്ടമായിരുന്നു. അത് മതിയാക്കുകയാണ് ഇപ്പോള്‍. കുടുംബത്തിനും മകള്‍ക്കുമൊപ്പം ഇനി കൂടുതല്‍ സമയം ചെലവഴിക്കണം എന്ന് പ്രഭുദേവ കൂട്ടിച്ചേര്‍ത്തു.