റജിസ്ട്രാർ ഓഫീസിൽ ബാലയും കോകിലയും; സ്വത്തുക്കൾ കോകിലയ്ക്ക് എഴുതി നൽകി?

നിഹാരിക കെ.എസ്
തിങ്കള്‍, 2 ജൂണ്‍ 2025 (14:00 IST)
ഭാര്യ കോലികയ്ക്കൊപ്പം ഇടപ്പള്ളി സബ് റജിസ്ട്രാർ ഓഫീസിൽ നിന്നുള്ള നടൻ ബാലയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. ഇന്നു സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ദിവസമാണെന്നും കോകിലയെ അഭിനന്ദിക്കുന്നുവെന്നും ബാല വീഡിയോ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എഴുതി. എന്തിനായിരുന്നു റജിസ്ട്രാർ ഓഫീസിൽ പോയത് എന്നതിനുള്ള മറുപടി താൻ ഒരു മാസം കഴിഞ്ഞ് പറയുമെന്ന് ബാല വ്യക്തമാക്കി.
 
‘കൊച്ചിയിലെ ഫ്ലാറ്റ് കോകിലയ്ക്ക് എഴുതി കൊടുത്തോ?, 250 കോടിയുടെ സ്വത്ത് ഇനി കോകിലയ്ക്ക്’ എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. ഇതിനിടെ ‘നിങ്ങൾ ഡിവോഴ്സ് ആയോ?’ എന്ന ചോദ്യവുമായി എത്തിയ ആൾക്ക് ചുട്ട മറുപടിയാണ് ബാല നൽകുന്നത്. ‘അതെ, ഞാൻ നിങ്ങളെയാണ് ഡിവോഴ്സ് ചെയ്തത്, ഗെറ്റൗട്ട് അരുൺ’ എന്നായിരുന്നു ബാലയുടെ മറുപടി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
 
റജിസ്ട്രാർ ഓഫിസിന്റെ അകത്തെ ക്യാബിനിൽ ഇരുന്ന് പേപ്പർവർക്കുകൾ തീർക്കുന്ന ബാലയെ വീഡിയോയിൽ കാണാം. കോകില പുറത്ത് കാത്ത് നിൽക്കുകയാണ്. അതീവ സന്തോഷത്തിലാണ് കോകില. തന്റെ പേരിലുള്ള സ്വത്തുക്കളിൽ കുറച്ച് ഭാര്യയുടെ പേരിൽ എഴുതി വയ്ക്കുന്നതിനായാണ് ഇവർ ഇടപ്പള്ളി റജിസ്ട്രാർ ഓഫിസിൽ എത്തിയതെന്നും നടനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments