Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് ഇല്ല ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍,'ബാംഗ്ലൂര്‍ ഡെയ്‌സ്'ല്‍ ദുല്‍ഖറിന് പകരം റേസിംഗ് രംഗങ്ങള്‍ ചെയ്തത് മറ്റൊരാള്‍ !

bangalore days dulquer bike scene Bangalore Days Final Race climax Track Music with Dulquar

കെ ആര്‍ അനൂപ്

, വെള്ളി, 1 ഡിസം‌ബര്‍ 2023 (09:03 IST)
കാലങ്ങള്‍ കടന്നുപോയാലും 'ബാംഗ്ലൂര്‍ ഡെയ്‌സ്' എന്ന സിനിമയിലെ ക്ലൈമാക്‌സിലെ റേസിംഗ് രംഗങ്ങള്‍ സിനിമ പ്രേമികള്‍ മറന്നുകാണില്ല. ദുല്‍ഖറിന്റെ അജു എന്ന കഥാപാത്രം ട്രാക്കിലൂടെ ബൈക്ക് ചീറിപ്പായിച്ച് പോകുന്ന റേസ് സീന്‍ ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കളുടെ കയ്യില്‍ ബജറ്റ് ഉണ്ടായിരുന്നില്ല. അപ്പോഴാണ് സൂപ്പര്‍ക്രോസ് ടൂര്‍ണമെന്റ് പൂനയില്‍ നടക്കുന്ന വിവരം സംവിധായിക അഞ്ജലി മേനോന് ലഭിച്ചത്.
 
 സിനിമയില്‍ ദുല്‍ഖറിന്റെതായി കാണിച്ച രംഗങ്ങള്‍ നാഷണല്‍ ചാമ്പ്യനായ അരവിന്ദ് കെ പി യാണ് ചെയ്തത്. വൈകിട്ട് 7 മണി മുതല്‍ 10 മണി വരെ ആയിരുന്നു സൂപ്പര്‍ക്രോസ് ടൂര്‍ണമെന്റ് നടക്കുന്നത്. അരവിന്ദിനെ കണ്ട് സിനിമയില്‍ ഇത്തരത്തില്‍ ഒരു രംഗം ചിത്രീകരിക്കേണ്ടതുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുകയായിരുന്നു. അരവിന്ദിന്റെ സമ്മതപ്രകാരം അവിടെയെത്തി റൈസ് ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ചിത്രീകരണ സംഘം തുടങ്ങി. എന്നാല്‍ ആദ്യത്തെ റേസില്‍ തന്നെ അരവിന്ദ് പരാജയപ്പെട്ടു. സംവിധായികയെ ആശങ്കയിലാഴ്ത്തിയ നിമിഷം. പിന്നീട് എന്ത് ചെയ്യും എന്നതായിരുന്നു അഞ്ജലി മേനോന്റെ മനസ്സില്‍ മുഴുവന്‍. രണ്ട് റേസുകള്‍ അരവിന്ദന് ഉണ്ടായിരുന്നു. ആദ്യത്തേതില്‍ പരാജയപ്പെട്ടു.
 
'അവസാന റേസില്‍ അരവിന്ദ് വിജയിക്കുകയും ചെയ്തു. ആദ്യം പരാജയപ്പെടുകയും പിന്നീട് ജയിക്കുകയും ചെയ്യുന്ന ഷോട്ടുകള്‍ ഞങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് അതിന് അനുസരിച്ച് കഥയും . അജു ആദ്യം പരാജയപ്പെടുകയും പിന്നീട് വിജയിക്കുകയും ചെയ്യുന്നതാണ് സിനിമയില്‍ ഉള്ളത്. സത്യത്തില്‍ അതൊരു ഭാഗ്യമായിരുന്നു. എന്നാല്‍ സിനിമയ്ക്കായി നിരവധി ഡ്രമാറ്റിക് നിമിഷങ്ങളും ഉണ്ടാകണം. ഞങ്ങളുടെ ആര്‍ ടീം അതുപോലൊരു സെറ്റ് ബാംഗ്ലൂരില്‍ സെറ്റ് ചെയ്തു. കൊറിയോഗ്രാഫറോ, ഫൈറ്റ് മാസ്റ്ററോ ഉണ്ടായിരുന്നില്ല.'-അഞ്ജലി മേനോന്‍ പറഞ്ഞു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിപ്പ് അവസാനിച്ചു,പൃഥ്വിരാജിന്റെ ആടുജീവിതം റിലീസ് പ്രഖ്യാപിച്ചു