Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബറോസി'ല്‍ പൃഥ്വിരാജ് ഇല്ല; ആരാധകര്‍ക്ക് നിരാശ

'ബറോസി'ല്‍ പൃഥ്വിരാജ് ഇല്ല; ആരാധകര്‍ക്ക് നിരാശ
, തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (10:02 IST)
മോഹന്‍ലാല്‍ സംവിധായകനാകുന്ന ഫാന്റസി ചിത്രം 'ബറോസി'ല്‍ നിന്ന് നടന്‍ പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലമാണ് പൃഥ്വിരാജ് 'ബറോസി'ല്‍ നിന്ന് പിന്മാറിയത്. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് തിരിച്ചടിയായി. ഷൂട്ടിങ് വീണ്ടും ആരംഭിച്ചപ്പോള്‍ നേരത്തെ ഷൂട്ട് ചെയ്തുവച്ചിരുന്ന രംഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യമുണ്ടായി.  
 
നിലവില്‍ ഷാജി കൈലാസ് ചിത്രം 'കടുവ'യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ 'ആടുജീവിത'ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍ മാറ്റിവയ്ക്കേണ്ടി വരും. അതിനാല്‍ 'ബറോസി'ല്‍ ഇനി അഭിനയിക്കാന്‍ പൃഥ്വിരാജിന് സമയമില്ല. അതുകൊണ്ടാണ് താരം പിന്മാറിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്രീന കൈഫിനെ വിവാഹം കഴിക്കാന്‍ സല്‍മാന് പൂതി; ഈ ബന്ധം മടുത്തെന്ന് കത്രീന, റണ്‍ബീറുമായി പ്രണയത്തിലായതോടെ സല്‍മാനോട് 'ഗുഡ് ബൈ' പറഞ്ഞ് നടി