Select Your Language

Notifications

webdunia
webdunia
webdunia
webdunia

മായക്കാഴ്ചകളുമായി ബറോസ്: റിലീസ് പ്രഖ്യാപിച്ചു

മായക്കാഴ്ചകളുമായി ബറോസ്: റിലീസ് പ്രഖ്യാപിച്ചു

നിഹാരിക കെ എസ്

, വെള്ളി, 15 നവം‌ബര്‍ 2024 (11:59 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചു. സംവിധായകന്‍ ഫാസിലാണ് വീഡിയോയിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 25നാണ് ബറോസ് തിയേറ്ററുകളിലെത്തുക. ക്രിസ്മസ് റിലീസായി ചിത്രമെത്തുന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബറോസിന്റെ ദൃശ്യവിസ്മയ കാഴ്ചകൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
 
കഴിഞ്ഞ ദിവസം ബറോസിന്റെ ത്രിഡി ട്രെയ്‌ലര്‍ തിയേറ്ററുകളില്‍ പുറത്തിറങ്ങിയിരുന്നു. സൂര്യ ചിത്രം കങ്കുവയുടെ ഇടവേളയിലാണ് ബറോസിന്റെ ത്രീഡി ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്. വലിയ വരവേല്‍പ്പ് തന്നെ ഈ ട്രെയിലറിന് ലഭിച്ചിട്ടുണ്ട്. അതിഗംഭീരമായ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ബറോസ് എന്ന് ഈ ട്രെയിലര്‍ ഉറപ്പ് നല്‍കുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളില്‍ കുറിക്കുന്നത്. 
 
'മാസ് രംഗങ്ങള്‍ പ്രതീക്ഷിക്കാതെ കൗതുകം നിറഞ്ഞ ഒരു ചിത്രം പ്രതീക്ഷിക്കാം' എന്ന് ഒരു ആരാധകന്‍ കുറിച്ചപ്പോള്‍ 'പൈസ വസൂലാക്കാന്‍ ഇത് മാത്രം മതി' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. 'സംവിധാനം മോഹന്‍ലാല്‍' എന്ന് കാണിച്ചപ്പോള്‍ തിയേറ്ററുകളില്‍ കരഘോഷം ഉയരുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെഗറ്റീവ് പ്രതികരണങ്ങൾക്ക് പിന്നാലെ കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജൻ പുറത്ത്