Publish Date: Tue, 16 Mar 2021 (15:12 IST)
Updated Date: Tue, 16 Mar 2021 (15:45 IST)
എമ്പുരാന് തുടങ്ങുന്നതിനുമുമ്പ് പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു. 'ബാറോസ്'ലെ ഒരു അപ്‌ഡേറ്റ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ഇതിലുള്ള സൂചന നല്‍കിക്കൊണ്ട് തന്റെ കൈയ്യില്‍ ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് കിട്ടിയെന്ന് അദ്ദേഹം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അതിന്റെ ചിത്രവും നടന്‍ പങ്കുവെച്ചു.
നവോദയയില്‍ സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോഴും പൃഥ്വിരാജ് മോഹന്‍ലാലിനെ ചെന്ന് കണ്ടിരുന്നു. ആന്റണി പെരുമ്പാവൂര്‍, ജിജോ പൊന്നൂസ് തുടങ്ങിയവരും ഇവിടെ ഉണ്ടായിരുന്നു.സിനിമ ഇന്‍ഡസ്ട്രിയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മോഹന്‍ലാല്‍ സംവിധാനം ചെയ്യുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ഓരോരുത്തര്‍ക്കും ഉള്ളത്. മകള്‍ വിസ്മയയും സിനിമയില്‍ സംവിധാനസഹായിയായി ലാലിനൊപ്പം ഉണ്ടാകും.