മനോഹരത്തിന്റെ സെറ്റിലെ ചുറ്റിക്കളി അന്നെ മനസിലായിരുന്നു, പ്രണയം പൊക്കിയത് ഞാനും ബേസിലും : വിനീത് ശ്രീനിവാസന്‍

അഭിറാം മനോഹർ
വ്യാഴം, 25 ഏപ്രില്‍ 2024 (16:28 IST)
ദീപക് പറമ്പോലും അപര്‍ണ ദാസും തമ്മിലുള്ള വിവാഹത്തോടെ മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് മലയാളം സിനിമ. ഇന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ഇരുവരുടെയും. മനോഹരം എന്ന സിനിമയിലാണ് ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്ത വിവാഹം ഉറപ്പിക്കുന്നത് വരെയും ആര്‍ക്കും അറിയുമായിരുന്നില്ല.
 
അടുത്തിടെ ഇവരുടെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് എല്ലാവരും വിവാഹത്തെ പറ്റി അറിയുന്നത്. മനോഹരം സിനിമയില്‍ ദീപക്കിനെ പറ്റി വിനീത് ശ്രീനിവാസന്‍ പറയുന്ന ഡയലോഗായിരുന്നു സെല്‍ഫ് ട്രോളായി ദീപക് പങ്കുവെച്ചത്. നാട്ടുകാര്‍ക്ക് മുന്നില്‍ ഇതെല്ലാം രഹസ്യമായിരുന്നുവെങ്കിലും സെറ്റില്‍ വെച്ച് പ്രണയിതാക്കളെ കയ്യോടെ താനും ബേസിലും പൊക്കിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്.
 
മനോഹരം സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും ഇഷ്ടത്തിലാകുന്നത്. സിനിമയുടെ പ്രമോഷന്‍ സമയത്താണ് ഞാനും ബേസിലും ഇത് കണ്ടുപിടിക്കുന്നത്. അതുവരെ അപര്‍ണയോ ദീപക്കോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. പക്ഷേ പ്രമോഷന്‍ സമയത്ത് എന്തോ സ്‌പെല്ലിംഗ് മിസ്‌റ്റേക്ക് തോന്നി. എങ്ങനെ കണ്ടുപിടിച്ചു എന്ന ചോദ്യത്തിന് നമുക്ക് സൂചനകള്‍ കിട്ടുമല്ലോ, നാട്ടുകാര്‍ എന്തൊക്കെ ക്രിഞ്ചെന്ന് പറഞ്ഞാലും അതൊക്കെ മനസിലാക്കാന്‍ ഒരു സ്‌കില്‍ തനിക്കുണ്ടെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

അടുത്ത ലേഖനം
Show comments