ആവേശം 100 കോടി നേടിയോ? അറിയാം പുതിയ കളക്ഷൻ വിവരങ്ങൾ

കെ ആര്‍ അനൂപ്
വ്യാഴം, 25 ഏപ്രില്‍ 2024 (15:16 IST)
Aavesham vs Varshangalkku Shesham
ഫഹദ് ഫാസിലിന്റെ 'ആവേശം' രണ്ടാം വാരത്തിലും മികച്ച സ്ക്രീൻ കൗണ്ടോടെ മുന്നേറുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ബ്ലോക്ക് ബസ്റ്ററായി മാറിക്കഴിഞ്ഞു. റിലീസ് ചെയ്ത 14 ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമ നേടിയ കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
 
 14 ദിവസങ്ങൾ കൊണ്ട് ഇന്ത്യയിൽ നിന്ന് 52.31 കോടി ചിത്രം നേടി.
 
 ‘ആവേശം’ 14-ാം ദിവസം ഇന്ത്യയിൽ നിന്ന് 2.60 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 24-ന്, പതിനാലാം ദിവസം 34.39% ഒക്യുപെൻസി രേഖപ്പെടുത്തി. ആഗോള കളക്ഷൻ 99.75 കോടി രൂപയും വിദേശ കളക്ഷൻ 42 കോടി രൂപയുമാണ്.
 
ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments