'ചിരി ട്രാക്ക്' പിടിക്കാന്‍ ജീത്തു ജോസഫ്; ബേസില്‍ നായകനാകുന്ന 'നുണക്കുഴി' ടീസര്‍ കാണാം
കെ.ആര്‍.കൃഷ്ണകുമാര്‍ ആണ് കഥ. ഡിഒപി സതീശ് കുറുപ്പ്
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി'യുടെ ടീസര്‍ പുറത്ത്. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് സിനിമ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്. ഗ്രേസ് ആന്റണിയാണ് നായികയായി എത്തുന്നത്. ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
കെ.ആര്‍.കൃഷ്ണകുമാര്‍ ആണ് കഥ. ഡിഒപി സതീശ് കുറുപ്പ്, സംഗീതം ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. സരിഗമയാണ് നിര്‍മാണം. വിഷ്ണു ശ്യാം ആണ് പശ്ചാത്തല സംഗീതം. വിനായക് ശശികുമാറിന്റേതാണ് വരികള്‍.
നിഖില വിമല്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അല്‍ത്താഫ് സലിം, ശ്യാം മോഹന്‍, അസീസ് നെടുമങ്ങാട്, ലെന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.