Shaktiman: ബേസിലിന്റെ അടുത്ത സിനിമ ശക്തിമാന്‍ തന്നെ, സിനിമ ഓണ്‍ എന്ന് സോണി പിക്‌ചേഴ്‌സ്

അഭിറാം മനോഹർ
ബുധന്‍, 17 ജനുവരി 2024 (19:15 IST)
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ശക്തിമാന്‍ താത്കാലികമായി നിര്‍ത്തിവെച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സോണി പിക്‌ചേഴ്‌സിന്റെ ജനറല്‍ മാനേകറും ഹെഡുമായ ലാഡ സിങ്ങ്. സിനിമ ഓണ്‍ ആണെന്നും സിനിമയെ പറ്റി പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ലാഡ സിങ്ങ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
 
ബേസില്‍ ജോസഫിന്റെ കഥ രണ്‍വീര്‍ സിങ്ങിന് ഇഷ്ടമായെന്നും എന്നാല്‍ സിനിമയ്ക്കായി 550 കോടിയോളം മുടക്കുന്നത് നഷ്ടമാകുമെന്ന വിലയിരുത്തലില്‍ സിനിമ ഉപേക്ഷിക്കപ്പെട്ടെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് സിനിമ ഓണ്‍ ആണെന്ന കാര്യം സോണി അറിയിച്ചത്. ദൂരദര്‍ശനില്‍ 1997 മുതല്‍ 2000 ന്റെ പകുതി വരെ സംപ്രേക്ഷണം ചെയ്ത ശക്തിമാന്‍ ഇന്ത്യയെങ്ങും വലിയ ജനപ്രീതി നേടിയ പരമ്പരയാണ്. മുകേഷ് ഖന്നയായിരുന്നു പരമ്പരയില്‍ ശക്തിമാനായി വേഷമിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

അടുത്ത ലേഖനം
Show comments