Webdunia - Bharat's app for daily news and videos

Install App

Mammootty- Parvathy: കസബക്കെതിരെ സംസാരിച്ച ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാൻ പാർവതി മടിച്ചു: ഇടവേള ബാബു

അഭിറാം മനോഹർ
ബുധന്‍, 17 ജനുവരി 2024 (18:59 IST)
താരസംഘടനയായ അമ്മയില്‍ നിന്നും പിളര്‍ന്നാണ് പാര്‍വതി തിരുവോത്ത്,റിമ കല്ലിങ്കല്‍,രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ ഡബ്യുസിസി എന്ന സംഘടനയ്ക്ക് തുടക്കമിട്ടത്. അമ്മയില്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന കാരണത്താലായിരുന്നു പുതിയ സംഘടനയുടെ പിറവി. സിനിമയിലെ സ്ത്രീകള്‍ക്കായി രൂപപ്പെട്ട സംഘടനയെന്ന നിലയില്‍ ഡബ്യുസിസി ഒട്ടെറെ കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വെയ്ക്കുകയുണ്ടായി. ഇപ്പോഴിതാ ഡബ്യുസിസി പിറവിയെ പറ്റിയും കസബ സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളെയും പറ്റി മനസ് തുറന്നിരിക്കുകയാണ് അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു.
 
കാന്‍ ചാനല്‍ മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഇടവേള ബാബു മനസ് തുറന്നത്.നമ്മുടെ കൂടെ നടന്ന സുഹൃത്തുക്കള്‍ അപ്പുറത്ത് നിന്ന് എതിര് പറയുമ്പോള്‍ നമ്മള്‍ക്ക് വിഷമം തോന്നുമെന്ന് ബാബു പറയുന്നു. ഞാന്‍ വളരെ സെന്റിമെന്റലാണ്. റിമയും പാര്‍വതിയുമെല്ലാം ഏറെ അടുപ്പമുള്ളവരാണ്.പെട്ടെന്ന് ഒരു ദിവസം അവര്‍ അപ്പുറത്ത് നിന്ന് പറയുമ്പോള്‍ വിഷമം തോന്നി. കസബ സിനിമക്കെതിരെ സംസാരിച്ച ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കുന്നതില്‍ പാര്‍വതിക്ക് വലിയ പ്രശ്‌നമായിരുന്നു. ഞാന്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമിച്ച ആളാണ്. പാര്‍വതിയുടെ കാര്യത്തിലും അത് തന്നെയാണ് ഞാന്‍ ചെയ്തത്.
 
അമ്മയുടെ ഷോയ്ക്ക് വരാന്‍ പാര്‍വതി മടിച്ചു. അതിന് തൊട്ടുമുന്‍പായിരുന്നു കസബയ്‌ക്കെതിരെ പാര്‍വതി സംസാരിച്ചത്. എല്ലാവരും അത് എങ്ങനെയെടുക്കുമെന്ന് അറിയില്ല. പ്രത്യേകിച്ച് മമ്മൂക്കയെന്നാണ് പാര്‍വതി പറഞ്ഞത്. ഞാന്‍ ഇക്കാര്യം മമ്മൂക്കയോട് ചോദിച്ചു. എനിക്കൊരു പ്രശ്‌നവുമില്ലെന്നാണ് മമ്മൂക്ക പറഞ്ഞത്. അങ്ങനെ ആ ഷോ ഭംഗിയായി തന്നെ ചെയ്തു. ഇടവേള ബാബു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments