Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയാള്‍ കഥ എഴുതുകയാണ്, 'ബ്യൂട്ടിഫുള്‍ 2' പുതിയ വിവരങ്ങള്‍

Anoop Menon  Jayasurya Anoop Menon beautiful 2 beautiful 2 Malayalam movie beautiful 2 news VK Prakash Malayalam upcoming movies musical new movies thriller movies Malayalam movies Jai Surya movies

കെ ആര്‍ അനൂപ്

, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (12:31 IST)
'ബ്യൂട്ടിഫുള്‍ 2' സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സിനിമയുടെ രചന ആരംഭിച്ചതായി അനൂപ് മേനോന്‍ അറിയിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും അനുഗ്രഹവും ഉണ്ടാകണമെന്ന് നടന്‍ പറഞ്ഞു. അനൂപ് മേനോന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്.
കാനഡയിലെ വാന്‍ കൂവറിലാണ് ചിത്രീകരണം അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കുക. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കും. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും രതീഷ് വേഗ സംഗീതവും ഒരുക്കുന്നു.
 
ബ്യൂട്ടിഫുള്‍- 2'വരുന്നത് ജയസൂര്യ ഇല്ലാതെയാണ്. അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പ്രഖ്യാപിച്ചപ്പോഴും ഇക്കാര്യം അണിയറക്കാര്‍ അറിയിച്ചതുമാണ്. ഇനി ജയസൂര്യയ്ക്ക് പകരക്കാരന്‍ ആരായിരിക്കും എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.
 
ബാദുഷ പ്രൊഡക്ഷന്‍സും യെസ് സിനിമ കമ്പനിയും നിര്‍മ്മിക്കുന്ന ചിത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നല്‍കും, തുക 10 ദിവസത്തിനുള്ളില്‍ കൈമാറും,ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി വിജയ് ദേവരകൊണ്ടയുടെ പ്രഖ്യാപനം