Webdunia - Bharat's app for daily news and videos

Install App

മാസും ക്ലാസുമായി മമ്മൂട്ടി, തുടക്കം മുതല്‍ ഒടുക്കം വരെ അമല്‍ നീരദ് ടച്ച്; ഭീഷ്മ പര്‍വ്വം റിവ്യു വായിക്കാം

Webdunia
വെള്ളി, 4 മാര്‍ച്ച് 2022 (15:13 IST)
Beeshma Parvam Review: ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഉറപ്പായും തിയറ്ററുകളില്‍ കാണേണ്ട സിനിമാ അനുഭവമാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ മറ്റൊരു സ്‌റ്റൈലിഷ് സിനിമയാണ് മലയാളത്തില്‍ പിറന്നിരിക്കുന്നത്. ഊഹിക്കാവുന്ന കഥാപരിസരങ്ങളിലൂടെ സിനിമ നീങ്ങുമ്പോഴും പ്രേക്ഷകനെ അതിശയിപ്പിക്കുന്നത് അമല്‍ നീരദ് എന്ന ക്രാഫ്റ്റ്മാന്റെ അടുക്കും ചിട്ടയുമുള്ള സ്‌റ്റൈലിഷ് മേക്കിങ്ങാണ്. 
 
ഫാമിലി ഡ്രാമയില്‍ നിന്ന് പക്കാ റിവഞ്ച് ഡ്രാമയിലേക്കുള്ള ട്രാക്ക് മാറ്റമാണ് ഭീഷ്മ പര്‍വ്വത്തെ തിയറ്ററുകളില്‍ മികച്ച സിനിമാ അനുഭവമാക്കുന്നത്. കൊച്ചിയിലെ അതിപുരാതനമായ അഞ്ഞൂറ്റി കുടുംബവും ആ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവുമുള്ള മൈക്കിളും സിനിമയുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ആ കുടുംബത്തിനുള്ളില്‍ തന്നെ അധികാര ശ്രേണിയില്‍ രണ്ട് വ്യത്യസ്ത ചേരികള്‍ രൂപപ്പെടുന്നു. അവര്‍ക്കിടയിലെ പടലപിണക്കങ്ങളും അതിന്റെ ഭൂതകാലത്തിലുള്ള പ്രതികാര കഥകളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം കൊണ്ട് സ്‌ക്രീന്‍ പകര്‍ത്തിയിരിക്കുകയാണ് അമല്‍ നീരദ്. 
 
ആദ്യ പകുതിയുടെ ആദ്യ 30 മിനിറ്റില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നത് മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ്. അമല്‍ നീരദ്, അന്‍വര്‍ റഷീദ് തുടങ്ങിയവരുടെ ഫ്രെയ്മുകളിലേക്ക് എത്തുമ്പോള്‍ മമ്മൂട്ടിയില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക ഊര്‍ജ്ജവും പ്രസരിപ്പും ഭീഷ്മ പര്‍വ്വത്തിന്റെ ആദ്യ പകുതിയില്‍ പ്രേക്ഷകര്‍ക്ക് വിരുന്നാകുന്നു. ആദ്യ പകുതി അരമണിക്കൂര്‍ പിന്നിടുമ്പോള്‍ സിനിമ പതിയെ സ്ലോ പേസിലേക്ക് മാറുന്നുണ്ട്. ക്യാരക്ടര്‍ ഡീറ്റെയ്ലിങ്ങിന് വേണ്ടിയെടുക്കുന്ന സമയമാണ് അത്. 
 
രണ്ടാം പകുതി പൂര്‍ണമായും റിവഞ്ച് ഡ്രാമയിലേക്ക് സിനിമ നീങ്ങുന്നു. സൗബിന്‍ ഷാഹിറിന്റെ പ്രകടനമാണ് രണ്ടാം പകുതിയില്‍ എടുത്തുപറയേണ്ടത്. പലപ്പോഴും മമ്മൂട്ടിക്കൊപ്പമോ അതിനു മുകളിലോ ഷോ സ്റ്റീലറാകുന്നുണ്ട് രണ്ടാം പകുതിയില്‍ സൗബിന്‍. രണ്ടാം പകുതി ഫാസ്റ്റ് ട്രാക്കിലാകുന്നതോടെ സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച സ്‌റ്റൈലിഷ് സിനിമയാകുന്നുണ്ട് ഭീഷ്മ പര്‍വ്വം. 
 
സുശിന്‍ ശ്യാമിന്റെ സംഗീതമാണ് സിനിമയുടെ നട്ടെല്ല്. സിനിമ എല്ലാ അര്‍ത്ഥത്തിലും ഒരു തിയറ്റര്‍ അനുഭവമാകുന്നത് സുശിന്റെ പശ്ചാത്തല സംഗീതത്തിന്റെ ക്വാളിറ്റി കൊണ്ട് കൂടിയാണ്. 
 
റേറ്റിങ്: 3.5/5 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments