മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് കോടികള്‍ വാരിയെന്ന് റിപ്പോര്‍ട്ട്. ഏകദേശം 8.08 കോടി രൂപയാണ് ചിത്രത്തിന്റെ ആള്‍ ഇന്ത്യ ഗ്രോസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന ഗ്രാസാണ് ഇത്.
അതേസമയം, ഭീഷ്മ പര്‍വ്വം കേരള ബോക്സ്ഓഫീസില്‍ ആദ്യ ദിനം 3.67 കോടി വാരിക്കൂട്ടിയെന്നാണ് ഫ്രൈഡെ മാറ്റിനി അടക്കമുള്ള സിനിമാ പേജുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1,179 ട്രാക്ക്ഡ് ഷോസില്‍ നിന്നാണ് ഈ നേട്ടം. മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് ഭീഷ്മ മറികടന്നത്. ആദ്യദിനം 3.34 കോടി രൂപയാണ് കേരള ബോക്സ്ഓഫീസില്‍ നിന്ന് ഒടിയന്‍ കളക്ട് ചെയ്തത്.