Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ 2 റിലീസിന് മുൻപെ പഴയ ഇന്ത്യൻ സിനിമ അങ്ങ് ഇറക്കിവിടും, ബോക്സോഫീസ് പിടിക്കാൻ കമൽഹാസൻ

അഭിറാം മനോഹർ
തിങ്കള്‍, 6 മെയ് 2024 (16:29 IST)
2024ൽ ഇന്ത്യന്‍ സിനിമാലോകം തന്നെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ശങ്കര്‍- കമല്‍ഹാസന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2. 1996ല്‍ ഇറങ്ങി ഇന്ത്യയെങ്ങും വമ്പന്‍ വിജയമായ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായതിനാല്‍ തന്നെ വലിയ പ്രതീക്ഷയാണ് സിനിമയെ പറ്റിയുള്ളത്. 2019ല്‍ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും പല തടസങ്ങള്‍ കൊണ്ടും സിനിമയുടെ റിലീസ് നീണ്ടുപോകുകയായിരുന്നു. ജൂണ്‍ മാസത്തിലാകും സിനിമയുടെ റിലീസെന്നാണ് അറിയുന്നത്. എന്നാല്‍ റിലീസ് തിയ്യതിയും മറ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
 
 പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമ ജൂലൈയിലാകും റിലീസ് ചെയ്യുക എന്നാണ് അറിയുന്നത്. അതേസമയം ജൂണ്‍ മാസത്തില്‍ 1996ല്‍ റിലീസായ പഴയ ഇന്ത്യന്‍ സിനിമയുടെ റിലീസ് ഉണ്ടാകുമെന്നാണ് തമിഴകത്ത് നിന്നും വരുന്ന റിപ്പോര്‍ട്ട്. അടുത്തിടെയായി വിജയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ഗില്ലിയും അജിത്തിന്റെ ബില്ലയുമെല്ലാം തമിഴ്നാട്ടില്‍ റി റിലീസ് ചെയ്തിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിന് മുന്‍പ് ആദ്യഭാഗം കാണാന്‍ അവസരം ഒരുക്കിയാല്‍ അത് നേട്ടമാകുമെന്നാണ് സിനിമയുടെ വിതരണക്കാരായ റെഡ് ജയന്‍്‌സും കരുതുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

India vs Pakistan: വെള്ളവും രക്തവും ഒന്നിച്ചൊഴുകാത്തപ്പോൾ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല, ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരത്തെ വിമർശിച്ച് അസദ്ദുദ്ദീൻ ഒവൈസി

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

അടുത്ത ലേഖനം
Show comments