Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാട്രിക് വിജയം, ആർസിബിക്ക് ഇനിയും പ്ലേ ഓഫ് സാധ്യതകളുണ്ടോ? കാൽക്കുലേറ്ററിലെ കണക്ക് ഇങ്ങനെ

RCB,IPL
RCB,IPL
ഐപിഎല്ലില്‍ നിന്നും പുറത്തുപോകല്‍ ഉറപ്പിച്ചിടത്ത് നിന്നും വമ്പന്‍ തിരിച്ചുവരവ് നടത്തി ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇപ്പോഴും പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണെങ്കിലും ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിക്കാനായാല്‍ പ്ലേ ഓഫിന് വിദൂര സാധ്യതയെങ്കിലും ആര്‍സിബിക്കുണ്ട്. തുടര്‍ച്ചയായി 6 തോല്‍വികള്‍ ഏറ്റുവാങ്ങിയശേഷം തുടര്‍ച്ചയായി 3 വിജയങ്ങള്‍ നേടികൊണ്ടാണ് ആര്‍സിബിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
 
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച വിജയം നേടാനായതോടെ പോയന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്കാണ് ആര്‍സിബി കുതിച്ചത്. 11 മത്സരങ്ങളില്‍ നാല് വിജയങ്ങളുമായി 8 പോയന്റാണ് ആര്‍സിബിക്കുള്ളത്. ഗുജറാത്തിനെതിരെ നേടിയ പോലെ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയങ്ങള്‍ നേടാനാവുകയാണെങ്കില്‍ 14 പോയന്റുകള്‍ സ്വന്തമാക്കാന്‍ ആര്‍സിബിക്കാവും. പ്ലേ ഓഫ് യോഗ്യത ഉറപ്പല്ലെങ്കിലും മറ്റ് ടീമുകളുടെ പ്രകടനം കൂടി കനിഞ്ഞാല്‍ ആര്‍സിബിക്ക് പ്ലേ ഓഫിലെത്താനാകും. ഇതിനാല്‍ 3 മത്സരങ്ങളില്‍ ആര്‍സിബി മികച്ച മാര്‍ജിനില്‍ വിജയിക്കുകയും സണ്‍റൈസേഴ്‌സ് ഹൈദരാബാദോ ലഖ്‌നൗവോ ബാക്കിയുള്ള മത്സരങ്ങളില്‍ ഒന്നിലെങ്കിലും വിജയിക്കുകയും വേണം.
 
ഇത് കൂടാതെ 10 പോയന്റുകളുള്ള നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയും ഡല്‍ഹിയും ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമെ വിജയിക്കാനെ പാടുള്ളു. ചെന്നൈയ്ക്ക് നാലും ഡല്‍ഹിക്ക് 3 കളികളുമാണ് ഇനി ബാക്കിയുള്ളത്. മാത്രമല്ല പഞ്ചാബ് ഇനി നടക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കാനും പാടില്ല. അങ്ങെനെയെങ്കില്‍ പോയന്റ് നിലയില്‍ ഈ ടീമുകള്‍ക്കൊപ്പമെത്താന്‍ ആര്‍സിബിക്ക് കഴിയും. നെറ്റ് റണ്‍റേറ്റ് പ്രകാരമാകും ഇവയില്‍ ഒരു ടീം പിന്നീട് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL Point Table: അടിവാരത്തിൽ മുംബൈയെ തനിച്ചാക്കി ആർസിബി, ഗുജറാത്തിനും നഷ്ടക്കണക്ക്