Webdunia - Bharat's app for daily news and videos

Install App

Bha Bha Ba Teaser: വിന്റേജ് ദിലീപ് ഈസ് ബാക്ക്; ട്രെൻഡിങ്ങ് ലിസ്റ്റിൽ കയറി ഭ.ഭ.ബ ടീസർ

. ടീസർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നിഹാരിക കെ.എസ്
ശനി, 5 ജൂലൈ 2025 (10:33 IST)
കാത്തിരുപ്പുകൾക്കൊടുവിൽ ദിലീപിന്റെ മാസ് എന്റർടെയ്നർ ചിത്രം ഭ.ഭ.ബയുടെ ടീസർ ഇന്നലെ പുറത്തിറങ്ങി. ടീസർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. യൂടൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ കയറിയ ടീസർ ഇതിനോടകം 2 മില്യണിനടുത്ത് ആളുകളാണ് കണ്ടുകഴിഞ്ഞത്. ഹൈ വോൾട്ടേജ് എന്റർടെയ്നറായിരിക്കും ചിത്രമെന്ന സൂചനകളാണ് ഭ.ഭ.ബയുടേതായി പുറത്തിറങ്ങിയ ടീസറിൽ നിന്നും ലഭിക്കുന്നത്. 
 
പഴയ ദിലീപ് ചിത്രങ്ങളിൽ നിന്നും പ്രചോദനമുൾകൊണ്ട് ഒരുക്കിയ രം​ഗങ്ങളും ടീസറിലുണ്ട്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമയിൽ പ്രധാന റോളുകളിലുണ്ട്. ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്കെഴുത്താണ് സിനിമയുടെ ടൈറ്റിൽ. വിന്റേജ് ദിലീപിനെ വർഷങ്ങൾക്ക് ശേഷം കണ്ടുവെന്ന കമന്റുകൾ കൊണ്ട് നിറയുകയാണ് ടീസർ. 
 
ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ഒരുക്കിയത്. ശ്രീ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​​ഗോപാലനാണ് നിർമ്മാണം. ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തും. അണിയറ പ്രവർത്തകർ ഇത് സംബന്ധിച്ച വിവരമൊന്നും സ്ഥിരീകരിച്ചിട്ടില്ല. 
 
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, ജി.സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെഡിൻ കിങ്‌സ്ലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കൊറിയോഗ്രാഫർ സാൻ്റി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായാണ് ചിത്രീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

അടുത്ത ലേഖനം
Show comments