Big Boss Malayalam Season 7: രേണു സുധി മുതൽ അലിൻ ജോസ് പെരേര വരെ; ഇത്തവണ ബിഗ് ബോസിൽ ആരൊക്കെ? ടീസർ പുറത്തുവിട്ട് മോഹൻലാൽ
മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ എമ്പുരാന്റേയും തുടരുമിന്റേയും റെഫറൻസോടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
മലയാളം ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7 ന്റെ ടീസർ പുറത്ത്. ബിഗ് ബോസ് അവതാരകൻ മോഹൻലാലിന്റെ മാസ് എൻട്രിയോടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ എമ്പുരാന്റേയും തുടരുമിന്റേയും റെഫറൻസോടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ഇത്തവണ ആരൊക്കെയാണ് ഷോയിൽ പങ്കെടുക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ടീസർ പ്രകാരം ആവേശകരവും പ്രവചനാതീതവുമായ ഒരു യാത്രയാണ് ബിഗ് ബോസ് ഇത്തവണ വാഗ്ദാനം ചെയ്യുന്നത് എന്നാണ് സൂചന. ടാസ്‌ക്കുകളിലും മത്സരങ്ങളിലും ആവേശകരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയേക്കും. അതിനിടെ ബിഗ് ബോസ് ഈ സീസണിലേക്ക് ആരൊക്കെയായിരിക്കും മത്സാരാർത്ഥികളായി എത്തുക എന്ന് അറിയാനും എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
രേണു സുധി, അലിൻ ജോസ് പെരേര, ആർജെ അഞ്ജലി, ദാസേട്ടൻ കോഴിക്കോട് തുടങ്ങി നിരവധി പേരുടെ പേര് പലരും ഈ സീസണിലേക്ക് പറഞ്ഞ് കേൾക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നും യാതൊരു സ്ഥിരീകരണവുമില്ല. മുൻ സീസണുകളിലേത് പോലെ ഒരു കോമണർക്കും ഈ സീസണിൽ മത്സരിക്കാം എന്ന് ഉറപ്പായിട്ടുണ്ട്. ഇതിന് വേണ്ട അപേക്ഷ സമർപ്പിക്കാനും സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്.