Webdunia - Bharat's app for daily news and videos

Install App

Bathlahem Kudumba Unit Nivin Pauly: നിവിന്റെ കം ബാക്ക് ഷുവർ! ഗിരീഷ് എ.ഡിയുമായി കൈകോർത്ത് നിവിൻ പോളി: നായിക മമിത ബൈജു

മമിത ബൈജുവാണ് നായിക.

നിഹാരിക കെ.എസ്
വെള്ളി, 4 ജൂലൈ 2025 (17:24 IST)
പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചത്രത്തിൽ നിവിൻ പോളി നായകനാകും. നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവ് കാത്തിരിക്കുന്നവർ ഈ പ്രഖ്യാപനം ആഘോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. മമിത ബൈജുവാണ് നായിക. ബത്‍ലഹേം കുടുംബ യൂണിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രേമലുവിൻറെ നിർമ്മാണവും ഭാവന സ്റ്റുഡിയോസ് ആയിരുന്നു.
 
പ്രേമലുവിന് ശേഷം മമിത ബൈജുവും ഗിരീഷും ഒന്നിക്കുന്ന ചിത്രമാണിത്. നിവിൻ പോളി ആദ്യമായിട്ടാണ് ഒരു ഗിരീഷ് എ.ഡി പടത്തിൽ അഭിനയിക്കുന്നത്. പ്രേമലുവിൻറെ രണ്ടാം ഭാഗവും അതേ ടീമിൽ ഭാവന സ്റ്റുഡിയോസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രേമലു 2 ന് മുൻപ് തങ്ങളുടെ നിർമ്മാണത്തിൽ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം വരുമെന്ന് ദിലീഷ് പോത്തൻ അടുത്തിടെ പ്രതികരിച്ചിരുന്നു. അതാണ് ഈ ചിത്രം. 
 
ഭാവന സ്റ്റുഡിയോസിൻറെ ആറാമത്തെ നിർമ്മാണ സംരംഭമാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. 'കുമ്പളങ്ങി നൈറ്റ്സ്' മുതൽ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. റൊമാൻറിക് കോമഡി ചിത്രമാണ് ഇത്. ഗിരീഷ് എ ഡിക്ക് ഒപ്പം കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജ്മൽ സാജു, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, ഡിസ്ട്രിബ്യൂഷൻ ഭാവന റിലീസ്. പ്രൊഡക്ഷൻ സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് ഫഹദ് അടക്കമുള്ളവർ അറിയിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് നല്‍കി: ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ്

Kottayam Medical College building collapse Bindhu Died: 'ഇട്ടേച്ച് പോകല്ലമ്മാ...': നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; ബിന്ദുവിനെ യാത്രയാക്കി നാട്

മധ്യപ്രദേശില്‍ മഴക്കാലത്ത് ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയുടെ ക്ഷാമം; പാമ്പുകടിയേറ്റ് കഴിഞ്ഞ വര്‍ഷം മരിച്ചത് 2500 പേര്‍

പൊളിഞ്ഞുവീണ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ആര്‍പ്പുക്കര പഞ്ചായത്ത്

അടുത്ത ലേഖനം
Show comments