Webdunia - Bharat's app for daily news and videos

Install App

'എന്തിന് അങ്ങനെയൊരു സംസാരത്തിന് ഇടവരുത്തുന്നു?': പ്രിയാമണിയുടെ കൊട്ട് നയൻതാരയ്ക്കോ ദീപികയ്‌ക്കോ?

പ്രിയാമണി ഉദ്ദേശിച്ചത് നയൻതാരയെയോ?

നിഹാരിക കെ.എസ്
വെള്ളി, 4 ജൂലൈ 2025 (16:47 IST)
മലയാളം തമിഴ് ഭാഷകളിലൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് പ്രിയ മണി. ​ഗുഡ് വെെഫ് ആണ് പ്രിയാമണിയുടെ പുതിയ സീരീസ്. മലയാളത്തിൽ ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണി ചെയ്ത അവസാന സിനിമ. മികച്ച വിജയം നേടിയ സിനിമയായിരുന്നു ഇത്. കരിയറിൽ കയറ്റിറങ്ങൾ നേരിട്ട നടിയാണ് പ്രിയാമണി. പുതിയ ചില അഭിനേതാക്കൾ കരിയറിനെ ​ഗൗരവത്തിലെടുക്കാത്തതിനെക്കുറിച്ച് നടി ജെഎഫ്ഡബ്ല്യുവുമായുള്ള അഭിമുഖത്തിൽ സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 
 
'വർക്കിനെ ബഹുമാനിക്കുക. ഞാൻ ഈയടുത്ത് വിമല രാമനോട് സംസാരിച്ചു. ഇന്നുള്ള ഒരുപറ്റം ആക്ടേർസിന് എല്ലാം അവരുടെ മുന്നിലുണ്ട്. പ്ലേറ്റിൽ അങ്ങനെ തന്നെ എടുത്ത് കൊടുക്കുന്നു. ആ അവസരങ്ങൾ പരമാവധി ഉപയോ​ഗിക്കുക. കഠിനാധ്വാനം ചെയ്യുക. കാരണം ഇതേ അവസരത്തിനായി എത്രയോ പേർ പോരാടുന്നുണ്ട്. അവരിൽ നിന്നെല്ലാം നിങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തോ അവർ കണ്ടിട്ടുണ്ട്. അത് നിങ്ങളുടെ പ്ലസ് പോയന്റാക്കുക. ചിലർ ഈ സമയത്തിനപ്പുറം ജോലി ചെയ്യില്ല എന്ന് പറയുന്നു. അങ്ങനെ ചെയ്യരുത്. അവർ വർക്ക് ചെയ്യില്ല എന്ന സംസാരത്തിന് എന്തിന് ഇട വരുത്തുന്നു',നടി ചോദിക്കുന്നു.  
 
ഇപ്പോഴത്തെ മുൻനിര അഭിനേതാക്കളെ ഉദ്ദേശിച്ചാണ് നടി സംസാരിച്ചത്. കരിയറിൽ ഷൂട്ടിം​ഗിന് സമയക്രമം നിഷ്കർഷിക്കുന്ന താരങ്ങൾ ഏറെയുണ്ട്. നയൻതാരയുടെ നിബന്ധനകളാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായത്. രാവിലെ 9 മണിക്ക് ഷൂട്ടിം​ഗിനെത്തുന്ന നയൻതാര വെകുന്നേരം ഷൂട്ട് തീർത്ത് മടങ്ങുമെന്നും രാത്രി ഷൂട്ടിന് നിൽക്കില്ലെന്നുമാണ് സിനിമാ ലോകത്തെ സംസാരം. ദീപിക പദുക്കോണും അമ്മയായ ശേഷം ഇങ്ങനെ തന്നെയാണ്. എട്ട് മണിക്കൂർ മാത്രമേ വർക്ക് ചെയ്യുകയുള്ളൂ എന്ന് ദീപിക നിബന്ധന വെച്ചിരുന്നു. പ്രിയാമണി ഇവരിൽ ആരെയാണ് ഉദ്ദേശിച്ചതെന്നാണ് ആരാധകരുടെ ചോദ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 പിറന്നാള്‍; മോദിയെ നേരിട്ട് വിളിച്ച് ആശംസകളറിയിച്ച് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരം; കാര്‍ഡിയോളജി വിഭാഗം മേധാവി സൂപ്രണ്ടിന് കത്ത് നല്‍കി

ഗാസയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 കടന്നു

Israel vs Gaza: ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇസ്രയേല്‍ സൈന്യം; ബോംബ് ആക്രമണം തുടരുന്നു

അടുത്ത ലേഖനം
Show comments