Publish Date: Sat, 18 Dec 2021 (09:02 IST)
Updated Date: Sat, 18 Dec 2021 (09:04 IST)
'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഭീഷ്മ പര്‍വ്വം' ത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തിറക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.
കഴിഞ്ഞദിവസം സൗബിനിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.
അജാസ് എന്നാണ് സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഫെബ്രുവരിയിലാണ് റിലീസ് എന്നാണ് വിവരം. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.