Publish Date: Tue, 01 Mar 2022 (16:35 IST)
Updated Date: Tue, 01 Mar 2022 (16:36 IST)
ഭീഷ്മപര്‍വ്വം ഇറങ്ങുന്നതിനു മുമ്പേ മമ്മൂട്ടിക്ക് പ്രേക്ഷകരോട് ഒരു കാര്യമാണ് പറയാനുള്ളത്.ഭീഷ്മപര്‍വ്വം ഒരു ഗ്യാങ്സ്റ്റര്‍ സിനിമയല്ല. മൈക്കിള്‍ ഒരു മാഫിയ കിങ്ങല്ല എന്ന്. അപ്പോള്‍ എന്താണ് ഭീഷ്മപര്‍വ്വം എന്ന സിനിമ ?
'ഞാന്‍ ചെയ്ത ഗ്യാങ്സ്റ്റര്‍ റോളുകളെല്ലാം വളരെ വ്യത്യസ്തമാണ്. ഗ്യാങ്സ്റ്റര്‍ എന്ന് പേരുള്ള സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഭീഷ്മപര്‍വ്വം ഒരു ഗ്യാങ്സ്റ്റര്‍ സിനിമയല്ല. മൈക്കിള്‍ ഒരു മാഫിയ കിങ്ങല്ല. ഒരു ഫാമിലി ഹെഡ്ഡാണ്' - മമ്മൂട്ടി പറഞ്ഞു.
പഴയൊരു ഗ്യാങ്ങ്‌സ്റ്റെര്‍ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിള്‍. അയാളുടെ കഥ തന്നെയാണ് സിനിമ പറയുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ മാരിടൈം ട്രാന്‍സ്‌പോര്‍ട്ടറായി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന മൈക്കിളിനെ സിനിമയില്‍ കാണാം.മൈക്കിളിന്റെ കുടുംബത്തിന് വധഭീഷണി പലയിടത്തുനിന്നും ഉണ്ടാകുന്നു. അയാള്‍ തന്റെ പഴയകാലത്തേക്ക് വീണ്ടും പോകാന്‍ നിര്‍ബന്ധിതനാകുന്നു.