Webdunia - Bharat's app for daily news and videos

Install App

പതിവ്‌ സൈക്കോളജിക്കൽ ഡ്രാമയിൽ തുടങ്ങി ഹൊറർ ത്രില്ലറായായ 'ഭൂതകാലം'; സംവിധായകൻ സലാം ബാപ്പുവിൻറെ റിവ്യൂ

കെ ആര്‍ അനൂപ്
ശനി, 22 ജനുവരി 2022 (17:03 IST)
ഭൂതകാലം എനിക്കേറെ ഇഷ്ടമായി, കഥയിലും അവതരണത്തിലും അഭിനയത്തിലും വിഷ്വൽ ട്രീറ്റിലും ശബ്ദത്തിലും സാങ്കേതിക തലത്തിലും സിനിമയുടെ സമസ്ത മേഖലയിലും മികച്ചു നിന്നു ഭൂതകാലം... ഒരു പതിവ്‌ സൈക്കോളജിക്കൽ ഡ്രാമ എന്നരീതിയിൽ തുടങ്ങി ഹൊറർ ത്രില്ലറായാണ് ചിത്രം വികസിക്കുന്നതെന്ന് സംവിധായകൻ സലാം ബാപ്പു.
ഈ ഭൂതകാലവും പ്രേക്ഷകനെ വേട്ടയാടുന്നുണ്ട്, ഭയമെന്ന വികാരത്തിലൂടെ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിൻറെ കുറിപ്പ് അവസാനിക്കുന്നത്.
 
സലാം ബാപ്പുവിൻറെ വാക്കുകളിലേക്ക് 
 
ഈ ഭൂതകാലം നമ്മളെ ഒന്നുലക്കും...
 
ഇന്ന് രാവിലെയാണ് സോണി ലൈവിൽ Sony LIV ഷെയ്‍ൻ നിംഗം നായകനായി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭൂതകാലം' #bhoothakaalam കണ്ടത്. ഒരു കുഞ്ഞു ചിത്രം പ്രതീക്ഷിച്ചു കണ്ട് തുടങ്ങിയ ഭൂതകാലം എനിക്കേറെ ഇഷ്ടമായി, കഥയിലും അവതരണത്തിലും അഭിനയത്തിലും വിഷ്വൽ ട്രീറ്റിലും ശബ്ദത്തിലും സാങ്കേതിക തലത്തിലും സിനിമയുടെ സമസ്ത മേഖലയിലും മികച്ചു നിന്നു ഭൂതകാലം... ഒരു പതിവ്‌ സൈക്കോളജിക്കൽ ഡ്രാമ എന്നരീതിയിൽ തുടങ്ങി ഹൊറർ ത്രില്ലറായാണ് ചിത്രം വികസിക്കുന്നത്. ആദ്യഷോട്ടിൽ തന്നെ സംവിധായകൻ തന്റെ മനസ്സിലിരിപ്പ് ബോദ്ധ്യപ്പെടുത്തുന്നുണ്ടെങ്കിലും വളരെപതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രം ഒരു ഘട്ടം കഴിയുമ്പോൾ ചടുലമായ സഞ്ചാരപഥത്തിലെത്തുന്നു, പ്രേക്ഷകരിൽ നിഗൂഢതയും ആകാംഷയും നിറക്കാനും സിനിമയോടൊപ്പം ഒട്ടിനിന്ന് എൻഗേജ്ഡ് ആക്കാനും ഭൂതകാലത്തിലൂടെ സംവിധായകൻ രാഹുൽ സദാശിവന് സാധിക്കുന്നുണ്ട്. 
 
ഇത്യയിൽ അടുത്ത കാലത്തിറങ്ങിയ ഹൊറർ ചിത്രങ്ങളുടെ ഗണത്തിൽ മുൻനിരയിൽ തന്നെ സ്ഥലമുറപ്പിക്കാൻ ഭൂതകാലത്തിന് ഇന്നലെ മുതൽ സാധിച്ചു. വൈകാരിക രംഗങ്ങൾ ഒരുപാടുള്ള ചിത്രത്തിന്റെ തിരക്കഥ രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്, ഇത് തന്നെയാണ് ഭൂതകാലത്തിന്റെ കെട്ടുറപ്പും. അനാവശ്യമായ ഒരു ഡയലോഗ് പോലുമില്ല എന്നത് ഈ ചിത്രത്തോട് നമ്മെ കൂടുതൽ അടുപ്പിക്കുന്നു. വീട് എല്ലാവരുടെയും ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന സ്വകാര്യയിടമാണ്, ഭൂതകാല ഓർമ്മകൾ പലപ്പോഴും വീടുമായി ബന്ധപ്പെട്ടു കിടക്കുന്നു. വീടിന്റെ രാശി എന്ന മിത്തിൽ പിടിച്ചു തന്നെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അഭിനേതാക്കൾക്കൊപ്പം തന്നെ വീടും ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട് ഭൂതകാലത്തിൽ.
 
ആദ്യ സിനിമ മുതൽ ലഭിച്ച കഥാപാത്രങ്ങൾ സ്വാഭാവികമായ അഭിനയം കൊണ്ട് മികച്ചതാക്കിയിട്ടുള്ള നടനാണ് ഷെയിൻ നിഗം Shane Nigam എന്ന യുവതാരം, ഷെയ്‌നിന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ഭൂതകാലത്തിലേത്. വൈകാരിക രംഗങ്ങളിലും ഹോറർ രംഗങ്ങളിലും കയ്യടക്കത്തോടെ ഉള്ള പ്രകടനവുമായി മികച്ച നടനെന്ന പേര് ഷെയ്ൻ വീണ്ടും ഉറപ്പിക്കുന്നുണ്ട്. തൊഴിൽരഹിതനായ, സങ്കീർണതകൾ ഏറെയുള്ള വിനു എന്ന കഥാപാത്രം ഷെയ്നിന്റെ കയ്യിൽ ഭദ്രമായിരുന്നു. വിനുവിന്റെ വികാര വിസ്ഫോടനങ്ങൾ വളരെ സൂക്ഷ്മമായി അവതരിപ്പിക്കാൻ ഷെയിൻ നിഗത്തിനു സാധിക്കുന്നുണ്ട്, ഇത്കൊണ്ട് തന്നെയാണ് ഏത് സംവിധായകനെയും മോഹിപ്പിക്കുന്ന നടനായി ഷെയിൻ വളരെ പെട്ടെന്ന് ഉയർന്ന് വരുന്നത്. കഴിവുള്ളവനെ തളച്ചിടാൻ ആർക്കും സാധിക്കില്ലെന്ന് അടിവരയിടുന്ന പ്രകടനമാണ് ഭൂതകാലത്തിൽ ഷെയിൻ കാഴ്ചവെക്കുന്നത്. സിനിമയിലെ ഏകഗാനം എഴുതി, സംഗീതം ചെയ്ത്, പാടികൊണ്ട് ഷെയിൻ നിഗം പുതിയ മേഖലയിൽ കൂടി മികവ് തെളിയിച്ചിട്ടുണ്ട്. ഷെയിൻ നിഗം എന്ന സ്വന്തം ബാനറിൽ ആദ്യ ചിത്രമൊരുക്കി ഷെയിൻ നിർമാണ പങ്കാളി കൂടി ആകുന്നുണ്ട് ഭൂതകാലത്തിൽ. 
 
പ്രാരാബ്ദങ്ങളും മകനെ കുറിച്ചുള്ള ആധിയും മാനസിക പ്രശ്നങ്ങളും തളർത്തുന്ന, വൈകാരിക രംഗങ്ങൾ ഒരുപാടുള്ള ആശയെ അനുഭവ സമ്പത്തിന്റെ പിൻബലത്തിൽ രേവതി മികച്ചതാക്കി. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മകല എന്നിവരും അവരവരുടെ റോളുകൾ മികച്ചതാക്കി.
 
സിനിമയിലെ ഹൊറർ രംഗങ്ങൾ ഏറെ ഉദ്യോഗജനകമാക്കി മാറ്റുന്നതിൽ ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണം വഹിച്ച പങ്ക് ചെറുതല്ല, ഒരു ചെറിയ വീടിനുള്ളിൽ മാത്രമായി ഒതുങ്ങുന്ന ഹൊറർ രംഗങ്ങൾ പ്രേക്ഷകന്റെ ഉറക്കം കെടുത്തുന്ന രീതിയിൽ ഒപ്പിയെടുക്കാൻ ഷെഹ്നാദിന് സാധിച്ചിട്ടുണ്ട്. ഷെഹനാദ് Shehnad Jalal മനോഹരമാക്കിയ ഫ്രെയിമുകൾ അതിന്റെ ഇന്റെൻസിറ്റി ഒട്ടും ചോരാതെ താളത്തിൽ അടുക്കി വെച്ച ഷഫീക്ക് മുഹമ്മദിന്റെ എഡിറ്റിംഗ് സിനിമക്ക് നല്ല താളം നൽകി, ഇവർ ഒരുക്കിയ ഷോട്ടുകളുടെ ടെമ്പോ നിലനിർത്താൻ ഗോപി സുന്ദറിന്റെ Gopi Sundar പശ്ചാത്തല സംഗീതം കട്ടക്ക് കൂടെ നിന്നു, ഹൊറർ മൂഡിലുള്ള ചിത്രമായതിനാൽ ശബ്ദ ക്രമീകരണം ഒരവിഭാജ്യ ഘടകമാണ്, മ്യൂസിക്കും എഫക്ട്സും ഡയലോകുകളും ആംബിയൻസും ഭീതിയുണർത്തുന്ന രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് ഭൂതകാലത്തിൽ നിശ്ശബ്ദതതയെ പോലും സിനിമയോട് ചേർത്ത് വെച്ച്‌ രാജ കൃഷ്ണ Raja Krishnan സൗണ്ട് മിക്സിങ് മനോഹരമാക്കി. 
 
ഷെയ്ൻ നിഗം ഫിലിംസിന്റെ ബാനറിൽ ഷെയ്നിന്റെ മാതാവ് സുനില ഹബീബും പ്ലാൻ ടി ഫിലിംസിന്റെ ബാനറിൽ തേരേസ റാണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അൻവർ റഷീദിന്റെയും Anwar Rasheed അമൽ നീരദിന്റെയും Amal Neerad വിതരണ സംരംഭമായ എ&എ റിലീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
 
ഭൂതകാലങ്ങൾ അത് മധുരമുള്ളതാണെങ്കിലും കൈപ്പേറിയതാണെങ്കിലും നമ്മെ പിന്തുടർന്നു കൊണ്ടിരിക്കും, നമ്മൾ ജീവിച്ച സ്ഥലങ്ങൾ, അനുഭവിച്ച വസ്തുക്കൾ, ഇടപഴകിയ മനുഷ്യർ എന്നിവയുമൊക്കെയായി ബന്ധപ്പെട്ടു കിടക്കുന്നു ഓരോരുത്തരുടെയും ഭൂതകാലം, ഇത് പലർക്കും വേട്ടയാടുന്ന സത്യങ്ങൾ കൂടിയാണല്ലോ, ഈ ഭൂതകാലവും പ്രേക്ഷകനെ വേട്ടയാടുന്നുണ്ട്, ഭയമെന്ന വികാരത്തിലൂടെ....
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരി എക്പ്രസ് ട്രെയിൻ സെപ്റ്റംബർ 9 മുതൽ സൂപ്പർഫാസ്റ്റ്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

അടുത്ത ലേഖനം
Show comments