Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലേട്ടന് നന്ദി,നിര്‍മ്മാതാവിന് രണ്ടര കോടിയോളം ലാഭമായി തിരിച്ച് നല്‍കി, കുറിപ്പുമായി റെഡ് വൈന്‍ സംവിധായകന്‍ സലാം ബാപ്പു

ലാലേട്ടന് നന്ദി,നിര്‍മ്മാതാവിന് രണ്ടര കോടിയോളം ലാഭമായി തിരിച്ച് നല്‍കി, കുറിപ്പുമായി റെഡ് വൈന്‍ സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്

, ബുധന്‍, 1 ഡിസം‌ബര്‍ 2021 (16:52 IST)
മോഹന്‍ലാലിനെ നായകനാക്കി സലാം ബാപ്പു സംവിധാനം ചെയ്ത് 2013-മാര്‍ച്ച് 21-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റെഡ് വൈന്‍.മാമന്‍ കെ രാജന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. സിനിമയുടെ ഓര്‍മ്മകളിലാണ് സംവിധായകന്‍.
 
സലാം ബാബുവിന്റെ വാക്കുകള്‍ 
 
ഒന്‍പത് വര്‍ഷം മുന്‍പ് ഇതേ ദിവസത്തെ തണുപ്പുളള പ്രഭാതത്തിലാണ് 'റെഡ് വൈന്‍' റോള്‍ ചെയ്ത് തുടങ്ങിയത്. ശില്‍പങ്ങളുടെ നഗരത്തില്‍ ഞങ്ങള്‍ ഒത്തുകൂടി ഏറെ നാളത്തെ തയ്യാറെടുപ്പുകളാടെ, ആത്മ വിശ്വാസത്തോടെ നവംബര്‍ 29-ന്റെ പുലരിയിലേക്കുണര്‍ന്നപ്പോള്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരൂടേയും മനസ്സ് ചുവന്ന വീഞ്ഞിന്‍ ലഹരിയിലായിരൂന്നു. 
 
ഇന്നാണ് എന്റെ സ്വതന്ത്ര സംവിധായക ജീവിതത്തിന് തിരി തെളിഞ്ഞത്. ധ്യാനനിരതനായി മിഴിയടച്ചിരിക്കുന്ന ലാലേട്ടന്‍ എന്ന മഹാ നടന്റെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്ത് പ്രാര്‍ത്ഥനാപൂര്‍വ്വം ആക്ഷന്‍ പറയാന്‍ സാധിച്ചത് എന്റെ മഹാഭാഗ്യം. ഒരൂ പുതുമുഖ സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞ കഥ കേട്ടയുടന്‍ ഓക്കെ പറഞ്ഞ ലാലാട്ടനോടുളള നന്ദി ഇവിടെ കുറിക്കട്ടെ.
 
വയനാടും കോഴിക്കോടും കൊച്ചിയിലുമായി 42 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചതിന് നന്ദി പറയാന്‍ ഒരൂ പാട് പേര്‍ക്കുണ്ട്. എല്ലാ അനുഗ്രഹവും നല്‍കിയ ഗുരൂ നാഥന്‍ ലാല്‍ ജോസ് സാര്‍, ആദ്യമായി സ്വതന്ത്ര സംവിധായകനാകാന്‍ ധൈര്യം നല്‍കിയ മമ്മൂക്ക, പ്രാര്‍ത്ഥനയോടെ എല്ലാ സപ്പോര്‍ട്ടും നല്‍കിയ എന്റെ കുടുംബം, ആദ്യാവസാനം വരെ കൂടെ നിന്ന പ്രൊഡ്യൂസര്‍ ഗിരീഷേട്ടന്‍, റെഡ് വൈന്‍ എന്ന സ്വപ്നം വേഗത്തിലാകാന്‍ കാരണക്കാരനായ ഫഹദ് ഫാസില്‍ , ഒരൂ പുതിയ സംവിധായകനെന്ന പ്രതീതി എന്നില്‍ ഉണ്ടാക്കാതെ കൂടെ നിന്ന തിരക്കഥാകൃത്ത് മാമന്‍ കെ. രാജന്‍ , എഡിററര്‍ രഞ്ജന്‍ എബ്രാഹാം , വിനോദ് ഷൊര്‍ണ്ണൂര്‍, മനോജ് പിളള , സന്തോഷ് രാമന്‍ , പ്രജിത്ത്, ടിനു പാപ്പച്ചന്‍ , എസ്.ബി.സതീഷ്, ബിജിബാല്‍, റഫീക് അഹമ്മദ്, മഹാദേവന്‍ തംബി, റോഷന്‍ തുടങ്ങിയ സുഹൃത്തുക്കളോടും എന്റെ മനസ്സിലെ കഥാപാത്രങ്ങള്‍ക്ക് വേഷ പകര്‍ച്ച നല്‍കിയ ആസിഫലി, സൈജു കുറുപ്പ്, സുരാജ്, രവി ചേട്ടന്‍, ജെ.പി, കൈലാഷ്, അനൂപ്, സുധീര്‍ കരമന, ഇര്‍ഷാദ് , മന്‍രാജ്, മൊയ്തീന്‍ കോയക്ക, മീര നന്ദന്‍ , മിയ, അനുശ്രീ, മേഘ്‌നാ രാജ്, മരിയ, അംബിക മോഹന്‍ തുടങ്ങിയവര്‍ക്കും യൂണിററിലെ ഓരോരൂത്തരോടും റെഡ് വൈന്‍ പൂര്‍ത്തീകരിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും കൂടെ നിന്ന എല്ലാവരേയും ഞാന്‍ കൃതജ്ഞതയോടെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഇത്രയും ആര്‍ട്ടിസ്റ്റുകളും ലൊക്കെഷനുമുള്ള സിനിമ കുറഞ്ഞ ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിഞ്ഞത് അത്ഭുതത്തോടെ പലരും ചോദിക്കാറുണ്ട്, അതിനേക്കാളും എനിക്കഭിമാനം നിര്‍മ്മാതാവിന് രണ്ടര കോടിയോളം ലാഭമായി തിരിച്ചു നല്‍കാന്‍ കഴിഞ്ഞതിലാണ്. 
 
സോഷ്യല്‍ കമ്മിററഡ് ആയ ഒരൂ കഥ ആദ്യ സിനിമ ആക്കണമെന്ന് ഞങ്ങളുടെ തീരൂമാനമായിരൂന്നു, വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അന്നു ഞങ്ങള്‍ പറഞ്ഞ വിഷയം ഒരൂ പ്രവചനം പോലെ എത്രമാത്രം പ്രസക്തമായെന്ന് റെഡ് വൈന്‍ കണ്ട പലരൂം ഇന്ന് തിരിച്ചറിയുന്നുണ്ടാവും. ഓരോ വട്ടവും ടെലിവിഷനില്‍ സിനിമ വരുമ്പോള്‍ ഇന്നും 2 കോളെങ്കിലും വരും, അവര്‍ സിനിമയെ കുറിച്ച് നല്ലത് പറയുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ല. പലരും അടുത്ത സിനിമകളെ കുറിച്ച് ചോദിക്കും, ഉപദേശിക്കും. 
 
ഇരയും വേട്ടക്കാരനും തമ്മിലുളള ദൂരം ഒരൂ ചങ്ങല കണ്ണി പോലെ അടുത്താണെന്ന് തിരിച്ചറിയാനൊരൂ എളിയ ശ്രമമായിരൂന്നു റെഡ് വൈന്‍, ചിലര്‍ ഞങ്ങളുടെ നന്മ തിരിച്ചറിഞ്ഞു ചിലര്‍ വിമര്‍ഷനങ്ങളോടെ ഞങ്ങളെ വരവേററു.... രണ്ടും ഇരൂ കൈയ്യും നീട്ടി സ്വീകരിക്കുന്നു.... നിങ്ങള്‍ നല്‍കിയ പൂക്കളും കനലുകളുമാണ് ഞങ്ങളുടെ ഊര്‍ജ്ജം... നന്ദി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2018 ഡിസംബര്‍ 1ന് മരക്കാര്‍ തുടങ്ങി,2021 ഡിസംബര്‍ 2 റിലീസ്