Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭൂതകാലം' ഇന്നിനെ വേട്ടയാടുമ്പോള്‍, ഷെയിന്‍ നിഗം ചിത്രത്തെക്കുറിച്ച് നടന്‍ സാജിദ് യാഹിയ, കുറിപ്പ്

'ഭൂതകാലം' ഇന്നിനെ വേട്ടയാടുമ്പോള്‍, ഷെയിന്‍ നിഗം ചിത്രത്തെക്കുറിച്ച് നടന്‍ സാജിദ് യാഹിയ, കുറിപ്പ്

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ജനുവരി 2022 (09:38 IST)
ഭൂതകാലം സിനിമയ്ക്ക് കൈയ്യടിച്ച് നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ.വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് വരും കാലത്തിന് ഷെയിന്‍ എന്നെന്നേക്കുമായി ഒരു ഭൂതകാലം നല്‍കിയിരിക്കുന്നു. അനശ്വരം ആയി മാറും എന്ന് എനിക്ക് ഉറപ്പുള്ള ഒരു ഭൂതകാലം.
 
സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്
 
ഭയാനകം ഒരു ഹൊറര്‍!
 
ഹൊറര്‍ genre-ഇല്‍ നിന്നുകൊണ്ട് മനുഷ്യന്റെ ഉള്ളിലെ ആത്യന്തികമായ ഭയത്തെ ഭ്രാന്തമായി ആവിഷ്‌കരിക്കുന്ന ഒരു കലയാണ് ഭൂതകാലം. അവിടെയാണ് ഇതിലെ ഹൊറര്‍ ഭയാനകം ആം വിധം പ്രേക്ഷകനില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നതും.
 
ഭൂതകാലം ഇന്നിനെ വേട്ടയാടുമ്പോള്‍, അതില്‍ ആടിയുലയുന്ന ഒരമ്മയുടെയും മകന്റെയും ഇടയിലേക്ക് നിറയെ ദുഖങ്ങളുമായി അവരുടെ വീട് കൂടി കഥാപാത്രം ആവുന്ന ഒരു Edgar Allan Poe കവിത പോലെയാണ് പല ഭ്രമാത്മക നിമിഷങ്ങളിലും ഈ ചിത്രം. അതുകൊണ്ട് ആണ് ഭൂത് പോലെ ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രമെടുത്ത സാക്ഷാല്‍ രാം ഗോപാല്‍ വര്‍മയെ പോലും ഈ ചിത്രം കൊതിപ്പിക്കുന്നതും
പക്ഷെ എന്നെ ഇതില്‍ സിനിമ കാണുന്ന ഇടത് നിന്നും പിഴുത് എടുത്ത് അയാളുടെ കഥാപാത്രത്തിന്റെ, ആ മനസിലെ ആടിയലക്കുന്ന യമണ്ടന്‍ തിരമാലകള്‍ക്ക് അനുസരിച്ച് നൃത്തം ചെയ്യിച്ച് കിളി പരത്തിപ്പിച്ചത് ഷെയിന്‍ നിഗമാണ്. വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് വരും കാലത്തിന് ഷെയിന്‍ എന്നെന്നേക്കുമായി ഒരു ഭൂതകാലം നല്‍കിയിരിക്കുന്നു. അനശ്വരം ആയി മാറും എന്ന് എനിക്ക് ഉറപ്പുള്ള ഒരു ഭൂതകാലം.
 
അന്‍വര്‍ റഷീദ് എന്ന ജനപ്രിയ സംവിധായകന്റെ കലയോടുള്ള കമ്മിറ്റ്‌മെന്റ് കൂടി ഓര്‍മിച്ചുകൊണ്ട് വേണം ഈ കുറിപ്പ് അവസാനിപ്പിക്കാന്‍. 
 
ചുമ്മാ പേടി പെടുത്താന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ സൃഷ്ടി അല്ല ഭൂതകാലം. 
ആത്യന്തികമായി മനുഷ്യന്‍ എന്നാല്‍ കൊറേ ഓര്‍മ്മകള്‍ പേറി നടക്കുന്ന ഒരു ഭാണ്ഡകെട്ടാണ് എന്ന അപ്രിയമായ ഒരു ഓര്‍മപ്പെടുത്തല്‍ കൂടി ഉണ്ട് ഇതില്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹൃദയം' എത്ര കോടി നേടി ? പുതിയ വിവരങ്ങള്‍ !