Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bhramayugam OTT: പോറ്റിയും ചാത്തനും ഇനി ഒടിടിയിലേക്ക്, റിലീസ് ഡേറ്റ് പുറത്ത്

Bhramayugam OTT

അഭിറാം മനോഹർ

, ബുധന്‍, 6 മാര്‍ച്ച് 2024 (14:39 IST)
ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി രാഹുല്‍ സദാശിവന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ഭ്രമയുഗം. പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും തകര്‍ത്തോടുന്നതിനിടയിലും ഒരു പരീക്ഷണ സിനിമയായിട്ടും ഹിറ്റടിക്കാന്‍ ഭ്രമയുഗത്തിന് സാധിച്ചിരുന്നു. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങുന്ന സിനിമയായിട്ട് കൂടി ആദ്യ ദിനം തൊട്ട് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.
 
ബോക്‌സോഫീസില്‍ 50 കോടിയും കടന്നുള്ള പ്രകടനത്തിന് പിന്നാലെ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ് ഭ്രമയുഗം. സോണി ലിവാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് സിനിമയുടെ റൈറ്റ്‌സ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 15 മുതലാകും ചിത്രം സോണിയില്‍ സ്ട്രീം ചെയ്യുക.
 
സിനിമയില്‍ കൊടുമണ്‍ പോറ്റിയെന്ന നിഗൂഡതകള്‍ ഉള്ളിലൊളിപ്പിച്ച കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍,സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരായിരുന്നു സിനിമയിലെ പ്രധാനതാരങ്ങള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ സ്പേസ് അല്ല, സി സ്പേസ് സർക്കാർ ഉടമസ്ഥതയിലുള്ള ഒടിടി വരുന്നു, ആദ്യഘട്ടത്തിൽ 42 സിനിമകൾ