Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാര്‍ച്ചില്‍ തമിഴില്‍ നിന്ന് വമ്പന്‍ റിലീസുകള്‍ ! ഈ മാസം തിയേറ്ററുകളിലെത്തുന്ന സിനിമകള്‍

മാര്‍ച്ചില്‍ തമിഴില്‍ നിന്ന് വമ്പന്‍ റിലീസുകള്‍ ! ഈ മാസം തിയേറ്ററുകളിലെത്തുന്ന സിനിമകള്‍

കെ ആര്‍ അനൂപ്

, ശനി, 4 മാര്‍ച്ച് 2023 (10:18 IST)
വിടുതലൈ
വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിടുതലൈ റിലീസിന് ഒരുങ്ങുന്നു.വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ എത്തും.ഓഡിയോ, ട്രെയിലര്‍ ലോഞ്ച് മാര്‍ച്ച് 8 ന് നടക്കുമെന്ന് പറയപ്പെടുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് ഇളയരാജയാണ്.
 
പത്തു തല
ഒബെലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പത്തു തല'.
ചിമ്പു, ഗൗതം കാര്‍ത്തിക്, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു പോലീസ് ഗാംഗ്സ്റ്റര്‍ ഡ്രാമയാണിത്. കന്നഡ ചിത്രമായ 'മഫ്തി'യുടെ റീമേക്കാണ് ചിത്രം. എ ആര്‍ റഹ്‌മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
 
കണ്ണൈ നമ്പാത്തേ
ഉദയനിധി സ്റ്റാലിന്‍, ആത്മിക, സുബിക്ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കണ്ണൈ നമ്പാത്തേ ഒരു ക്രൈം ത്രില്ലറാണ്. ഒരു ദശാബ്ദത്തിന് ശേഷം നടി ഭൂമിക ചൗളയുടെ തമിഴ് സിനിമയിലെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. മാര്‍ച്ച് 17 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് സാം സി എസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
അഗിലന്‍
 
എന്‍ കല്യാണ കൃഷ്ണന്‍ സംവിധാനം ചെയ്ത 'അഗിലന്‍' റിലീസിന് ഒരുങ്ങുന്നു.
ജയം രവിയും പ്രിയ ഭവാനി ശങ്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ച് 10 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഒരു പോലീസ്-ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ചിത്രം.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദിനെ കാണാന്‍ ഹൈദരാബാദിലേക്ക്,വന്ന കാര്യം ഭംഗിയായി, അടുത്ത സിനിമ ഉറപ്പിച്ച് ബാദുഷാ സിനിമാസ്