Webdunia - Bharat's app for daily news and videos

Install App

2024ലെ വമ്പന്‍ റിലീസുകള്‍,പീരിയഡ് ഡ്രാമ മുതല്‍ ഗെയിം ത്രില്ലറുകള്‍ വരെ വരാനിരിക്കുന്നത് !

കെ ആര്‍ അനൂപ്
ശനി, 13 ജനുവരി 2024 (13:06 IST)
Malaikottai Vaaliban Bramayugam Anweshippin Kandethum
മോളിവുഡിനെ സംബന്ധിച്ചിടത്തോളം 2024 ആവേശകരമായ വര്‍ഷമാണ്.പീരിയഡ് ഡ്രാമ മുതല്‍ ഗെയിം ത്രില്ലറുകളും ഹൊററും വരെ ഇനി വരാനിരിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ വമ്പന്‍ റിലീസ് ചിത്രങ്ങളാണ് ഇനി ബിഗ് സ്‌ക്രീനിലേക്ക് എത്താനിരിക്കുന്നത്. 
 
മലൈക്കോട്ടൈ വാലിബന്‍
 
 2024-ല്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍-ഇന്ത്യന്‍ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍' മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് അണിയറക്കാര്‍. സിനിമയിലെ പാട്ടുകളും ടീസറും തരംഗമായി മാറിക്കഴിഞ്ഞു.2024 ജനുവരി 25ന് റിലീസ് ചെയ്യും.
ആടുജീവിതം 
 
2024 ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.തെലുഗു സൂപ്പര്‍താരം പ്രഭാസാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ചിത്രം ഏപ്രില്‍ പത്തിന് റിലീസ് ചെയ്യും.
അന്വേഷിപ്പിന്‍ കണ്ടെത്തും
 
ടോവിനോ തോമസിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമ 2024 ഫെബ്രുവരി 9 ന് റിലീസ് ചെയ്യും .ടൊവിനോ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് നാരായണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബസൂക്ക

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബസൂക്ക വൈകാതെ പ്രദര്‍ശനത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതം മേനോനും അഭിനയിക്കുന്നു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. 
 
ഭ്രമയുഗം
 
 വിജയപാതയില്‍ തുടരാന്‍ മമ്മൂട്ടി ഭീഷ്മ പര്‍വം,റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഭ്രമയുഗം വരാനിരിക്കുന്നു.ഇത് മമ്മൂട്ടിയുടെ കാലമാണെന്നാണ് ആരാധകര്‍ പറയുന്നത്.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഒരൊറ്റ ലുക്ക് കൊണ്ടുതന്നെ ഹൈപ്പ് പലമടങ്ങ് വര്‍ധിച്ചു. മമ്മൂട്ടി സിനിമയില്‍ ചെയ്തു വച്ചിരിക്കുന്നത് എന്താണെന്ന് അറിയുവാനായി കാത്തിരിക്കുകയാണ് സിനിമ ലോകം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments