മമ്മൂട്ടി കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്നു പോകുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന അദ്ദേഹത്തിന്റെ രീതിയാണ് സിനിമ പ്രേമികളെ ആകര്‍ഷിക്കുന്നത്. ഒടുവില്‍ ഓസ്ലറിലെ അതിഥി വേഷവും തകര്‍ത്തു. ജയറാമിന്റെ സിനിമയിലേക്ക് എത്തിയത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.
'ഒരു കഥാപാത്രം ചെയ്‌തേക്കാം എന്ന് പറഞ്ഞ് ഒന്നും ചെയ്യില്ല. ചെയ്യണം എന്ന് കരുതി ചെയ്യുന്നതാണ്. അങ്ങനെയാണ് എല്ലാ സിനിമയും ചെയ്യാറ്. ചില സമയത്ത് ആ തീരുമാനങ്ങള്‍ ശരിയാകില്ല എന്നെ ഉള്ളൂ. ഓസ്‌ലറിലേക്ക് എത്തിച്ചതും കഥാപത്രം തന്നെയാണ്. കഥയുടെ ഔട്ട്‌ലൈന്‍ പറഞ്ഞപ്പോള്‍, ഈ കഥാപാത്രം ഞാന്‍ അഭിനയിച്ചാല്‍ എങ്ങനെയാകും എന്ന് ഓര്‍ത്തു. കുറേകഴിഞ്ഞാണ് തീരുമാനം ഉണ്ടായത്. ഡെവിള്‍സ് ഓള്‍ട്ടര്‍നെറ്റീവ് എന്ന ഡയലോഗൊക്കെ ആസ്വദിച്ച് പറഞ്ഞവയാണ്',-മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ജഗദീഷ്, സായ് കുമാര്‍, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍, സംഗീതം നിര്‍വഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എന്നിവരാണ്.ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണ രചന നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണത്തിലും മിഥുന്‍ മാനുവല്‍ തോമസ് പങ്കാളിയാണ്.ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.