മോഹന്‍ലാലിന്റെ മകളായി ബിഗ് സ്‌ക്രീനില്‍, ബിഗ് ബോസില്‍ ധന്യ മേരി വര്‍ഗ്ഗീസും

കെ ആര്‍ അനൂപ്
തിങ്കള്‍, 28 മാര്‍ച്ച് 2022 (10:19 IST)
ബിഗ് ബോസ് നാലാം സീസണില്‍ സിനിമ-മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം ധന്യ മേരി വര്‍ഗ്ഗീസും മത്സരാര്‍ത്ഥിയായി ഉണ്ട്. അവതാരകനായ മോഹന്‍ലാലിനൊപ്പം ഒന്നിച്ച അഭിനയിച്ച അനുഭവം ധന്യ പങ്കുവെച്ചിരുന്നു.
താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ബിഗ് ബോസ് ഹൗസിലും നില്‍ക്കാനാണ് ആഗ്രഹമെന്നും അതുതന്നെയാണ് ഭര്‍ത്താവ് തന്നോട് പറഞ്ഞതെന്നും ധന്യ പറയുന്നു. പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി ധന്യ വേഷമിട്ടിട്ടുണ്ട്. ആ സിനിമയ്ക്ക് ശേഷം തന്റെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എല്ലാം അറിഞ്ഞു എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
 
തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ, കരയിലേക്കൊരു കടല്‍ ദൂരം, നായകന്‍ എന്നിങ്ങനെ നീളുന്നു ധന്യ അഭിനയിച്ച ചിത്രങ്ങള്‍.ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത കല്യാണം എന്ന സീരിയലിലൂടെയാണ് നടി കൂടുതല്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ക്കാല യാത്രകള്‍ക്ക് ആശ്വാസം: ചെന്നൈ, ബംഗാള്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

അടുത്ത ലേഖനം
Show comments