Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസിലേക്ക് ഇല്ലെന്ന് ഒമര്‍ ലുലു; കാരണം ഇതാണ്

ബിഗ് ബോസിലേക്ക് ഇല്ലെന്ന് ഒമര്‍ ലുലു; കാരണം ഇതാണ്
, വെള്ളി, 25 മാര്‍ച്ച് 2022 (11:03 IST)
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനകീയമായ ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് സീസണ്‍ 4 മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുകയാണ്. ഇത്തവണ ആരൊക്കെ ബിഗ് ബോസിലെ മത്സരാര്‍ഥികളായി എത്തുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 
 
സംവിധായകന്‍ ഒമര്‍ ലുലുവിന് ബിഗ് ബോസ് സീസണ്‍ 4 ല്‍ മത്സരാര്‍ഥിയാകാന്‍ ക്ഷണമുണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമ തിരക്കുകള്‍ കാരണം ഒമര്‍ ലുലു ബിഗ് ബോസിനോട് നോ പറഞ്ഞുവെന്നും വാര്‍ത്തകളുണ്ട്. ഒമര്‍ ലുലു തന്നെ ഇതേകുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 
 
'പവര്‍സ്റ്റാറിന്റെ ഷൂട്ടിങ്ങ് ഈ മാസം 31 ന് തുടങ്ങണം. പിന്നെ Mayല്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പറ്റില്ല. ഒഡീഷ്യനില്‍ വിളച്ചതിന് നന്ദി ബിഗ് ബോസ്.' ഒമര്‍ ലുലു പറഞ്ഞു. 
 
ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്റെ അവതാരകനായി സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെയാണ് എത്തുക.  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി കൈകളില്‍ ക്യാമറ, മോഡലായി നടി ലെന, മനോഹരമായ ചിത്രങ്ങള്‍ കാണാം !