Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 5: പ്രണയ ട്രാക്കില്‍ വീഴ്ത്താന്‍ ദേവു, നൈസായി ഒഴിഞ്ഞുമാറി വിഷ്ണു; ചൂടുപിടിച്ച് ബിഗ് ബോസ് വീട്

ഒടുവില്‍ വിഷ്ണുവില്‍ നിന്ന് ചെറിയ അകലമിടാമെന്ന് ദേവുവും നിലപാടെടുക്കുന്നുണ്ട്

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (10:24 IST)
ബിഗ് ബോസ് സീസണ്‍ ഫൈവില്‍ പ്രണയ ട്രാക്കുമായി വൈബര്‍ ഗുഡ് ദേവു. തനിക്ക് വിഷ്ണു ജോഷിയോട് തോന്നുന്ന ഇഷ്ടത്തെ കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദേവു തുറന്നുപറയുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറാനാണ് വിഷ്ണു ശ്രമിക്കുന്നത്. അങ്ങനെയൊരു ബന്ധം ചിലപ്പോള്‍ ബിഗ് ബോസ് വീട്ടിലെ തന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന പേടിയാണ് വിഷ്ണുവിന് ഉള്ളത്. 
 
ഒരിക്കല്‍ വലിയ അടിയുണ്ടാക്കിയവരാണ് ദേവുവും വിഷ്ണുവും. എന്നാല്‍ ഇപ്പോള്‍ വിഷ്ണുവിനോടുള്ള തന്റെ പൊസസീവ്‌നെസ് ദേവു തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. വിഷ്ണുവിനോട് അടുക്കാനാണ് ദേവു ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ബിഗ് ബോസിലേക്ക് വന്നപ്പോള്‍ ഗെയിമില്‍ ശ്രദ്ധിക്കാന്‍ വിഷ്ണുവിന് താക്കീത് നല്‍കിയിരുന്നു. ദേവുവുമായുള്ള തന്റെ സൗഹൃദത്തെ ഉദ്ദേശിച്ചാണോ ലാലേട്ടന്‍ ഇങ്ങനെ പറഞ്ഞതെന്ന സംശയം അപ്പോള്‍ മുതല്‍ വിഷ്ണുവിന് ഉണ്ട്. ലാലേട്ടന്‍ ഇത് പറഞ്ഞതിനു പിന്നാലെയാണ് ദേവുവില്‍ നിന്ന് അകലം പാലിക്കാന്‍ വിഷ്ണു ശ്രദ്ധിക്കുന്നത്. താനുമായുള്ള സൗഹൃദത്തിനു ഒരു അതിര്‍വരമ്പ് വേണമെന്നാണ് വിഷ്ണു ദേവുവിനോട് പറയുന്നത്. എന്നാല്‍ വിഷ്ണുവിനോട് തനിക്കുള്ള സൗഹൃദം എത്രത്തോളം തീവ്രമാണെന്ന് ദേവുവിന്റെ ഓരോ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാലും തനിക്ക് ഈ സൗഹൃദം വേണമെന്നാണ് ദേവു പറയുന്നത്. 
 
നിനക്കൊരു കുട്ടിയുണ്ട്. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് എന്ത് തോന്നും. ഇത് നമ്മുടെ ഗെയിമിനെ ബാധിക്കും എന്നൊക്കെയുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ദേവുവില്‍ നിന്ന് അകലമിടാന്‍ വിഷ്ണു ശ്രമിക്കുന്നത്. 
 
ഒടുവില്‍ വിഷ്ണുവില്‍ നിന്ന് ചെറിയ അകലമിടാമെന്ന് ദേവുവും നിലപാടെടുക്കുന്നുണ്ട്. ആളുകള്‍ തന്നെ കുറ്റപ്പെടുത്തുന്നത് എന്താണെന്ന് കരഞ്ഞുകൊണ്ട് ദേവു വിഷ്ണുവിനോട് ചോദിക്കുന്നുണ്ട്. അല്‍പം കഴിഞ്ഞ് കുറച്ച് ദേഷ്യത്തോടെ വിഷ്ണുവിന് അരികിലേക്ക് എത്തുന്ന ദേവുവിനെയും പ്രേക്ഷകര്‍ കണ്ടു. മറ്റുള്ളവര്‍ പറയുന്നത് കേട്ട് തന്നെ ഒഴിവാക്കിയാല്‍ ദേഷ്യം വരുമെന്നാണ് ദേവു പറഞ്ഞത്. ഈ ബന്ധം ഒരു പ്രണയത്തിലേക്ക് വളര്‍ത്താന്‍ താനും താല്‍പര്യപ്പെടുന്നില്ലെന്ന മട്ടിലായിരുന്നു ഇതിനോട് വിഷ്ണുവിന്റെ പ്രതികരണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

അടുത്ത ലേഖനം
Show comments