Bijukkuttan: 'എനിക്ക് കുഴപ്പമൊന്നുമില്ല, എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം': ബിജുക്കുട്ടൻ

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

നിഹാരിക കെ.എസ്
ഞായര്‍, 17 ഓഗസ്റ്റ് 2025 (13:31 IST)
കഴിഞ്ഞ ദിവസമാണ് നടന്‍ ബിജുക്കുട്ടന് അപകടം സംഭവിച്ചത്. നടൻ ഓടിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. പാലക്കാട് വച്ചായിരുന്നു അപകടമുണ്ടായത്. ബിജുക്കുട്ടന്റെ കാര്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു ബിജുക്കുട്ടന്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
 
അപകടത്തില്‍ തനിക്ക് ഗുരുതരമായ പരുക്കളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബിജുക്കുട്ടന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വിരലില്‍ മാത്രമാണ് പരുക്കേറ്റതെന്നും താരം പറയുന്നു.
 
'എനിക്കൊരു അപകടമുണ്ടായി. പാലക്കാട് വച്ചായിരുന്നു സംഭവം. പക്ഷെ എനിക്കും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ സുധി മാധവിനും കുഴപ്പമൊന്നുമില്ല. അവന്‍ ഇന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. വാഹനത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഭാഗ്യത്തിന് ഞങ്ങള്‍ക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു വിരലിനാണ് പരുക്ക് പറ്റിയത്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി. മൂന്ന് നാല് ദിവസത്തെ വിശ്രമം മതിയാകും.
 
എന്നെ ഒരുപാട് ആളുകള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്ക് നന്ദി. വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം എന്നാണ് എല്ലാവരോടും പറയാനുള്ളത്. റോഡിലെ മര്യാദ പാലിച്ച് വണ്ടിയോടിക്കുന്ന ആളാണ് ഞാന്‍. ഡ്രൈവറെക്കൊണ്ടും അങ്ങനെയാണ് വണ്ടി ഓടിപ്പിക്കുന്നത്. സ്പീഡില്‍ വാഹനം ഓടിക്കാറില്ല. വൈകിയെത്തിയാലും കുഴപ്പമില്ലെന്ന് വിശ്വസിക്കുന്ന ആളണ്. ഇത്രയും നാളായിട്ടും പെറ്റിക്കേസ് പോലുമില്ല. അത്ര സുക്ഷ്മതയുണ്ട്', നടൻ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments