Webdunia - Bharat's app for daily news and videos

Install App

'മമ്മുക്കയുടെ സര്‍പ്രൈസ് കേക്കിന്റെ മധുരം';ഷെയിന്‍ നിഗത്തിനും കുടുംബത്തോടൊപ്പം ജന്മദിനം സ്‌പെഷ്യലാക്കി, വിശേഷങ്ങളുമായി സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്
ചൊവ്വ, 17 മെയ് 2022 (08:49 IST)
ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ആയിരത്തൊന്നാം രാവ്'. ചിത്രീകരണം പുരോഗമിക്കുന്നു.മോഹന്‍ലാലിന്റെ 'റെഡ് വൈന്‍', മമ്മൂട്ടിയുടെ 'മംഗ്ലീഷ്' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സലാം ബാപ്പുവാണ് പുതിയ സിനിമ ഒരുക്കുന്നത്. കഴിഞ്ഞദിവസം സംവിധായകന്റെ ജന്‍മദിനമായിരുന്നു. ആഘോഷത്തിന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവയ്ക്കുകയാണ് അദ്ദേഹം. 
 
സലാം ബാപ്പുവിന്റെ വാക്കുകള്‍ 
 
ഇന്നലെ എന്റെ ജന്മദിനമായിരുന്നു, ദുബായില്‍...
അമീനയും Ameena Salam മക്കളും എന്റെ ജീവിതത്തിന്റെ ഭാഗമായത് മുതലാണ് ഞാന്‍ ജന്മദിനം ശ്രദ്ധിച്ചു തുടങ്ങിയത്, ഒരുമിച്ചുണ്ടാകുന്ന പല വര്‍ഷങ്ങളിലും കേക്ക് കട്ട് ചെയ്ത് ആഘോഷിച്ചു, മംഗ്‌ളീഷ് Manglish സിനിമയുടെ ലൊക്കേഷനില്‍ മമ്മുക്കയുടെ Mammootty നേതൃത്തത്തില്‍ ലൊക്കേഷനില്‍ സര്‍പ്രൈസായി കേക്കിന്റെ മധുരം നുണഞ്ഞു. .  
 
ഈ വര്‍ഷം എന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കിട്ടിയ അവധി ദിവസത്തില്‍ ഒരു ജന്മദിനം കൂടി... രാവിലെ സുഹൃത്ത് മുസ്തഫ വാടാനപ്പളിയും കമറുക്കയും കേക്കുമായി വന്നു കട്ട് ചെയ്തു, കോഴിക്കോടുള്ള എന്റെ സഹോദരങ്ങള്‍ അശ്വിനും Aswin Prakash ശ്രീജിത്തും രാഗേഷും ചേര്‍ന്ന് പ്രിന്‍സ് സത്യയുടെ കയ്യില്‍ കേക്ക് എന്റെ റൂമില്‍ എത്തിച്ചു, വിഷ്ണുവിന്റെയും Vishnu Das Kandath ബെന്നിന്റെയും Benn Sebastian വക ഒരു ജന്മദിന കേക്ക് കൂടി, ലോ അക്കാദമിയിലെ എന്റെ കൂട്ടുകാരി ഹരിത കുടുംബത്തോടൊപ്പം വന്ന് മറ്റൊരു കേക്ക് കട്ട് ചെയ്തു, ലോ അക്കാദമിയിലെ സുഹൃത്ത് ലീനയും ഭര്‍ത്താവ് മധുവും ജന്മദിന സമ്മാനവുമായി വന്നു, പ്രവാസി എഴുത്തുകാരന്‍ സൈനുദ്ധീന്‍ പുന്നയൂര്‍ക്കുlളം പിറന്നാള്‍ മധുരവുമായി വന്നു. 
 
ഇന്നലെ സുഹൃത്ത് ഷലീലിന്റെ Shelil Muhammed വീട്ടിലായിരുന്നു ഉച്ച ഭക്ഷണം, എന്റെ നായകന്‍ ഷെയിന്‍ നിഗം Shane Nigam, നായിക ജുമാന Jumana khan, ക്യാമറമാന്‍ വിഷ്ണു Vishnu Thandassery സുഹൃത്തുക്കളായ അഫ്‌സല്‍ Afsal Achal, സല്‍മാന്‍ ഊദ് Oud Salman ഷലീലിന്റെ കുടുംബത്തോടൊപ്പം കേക്ക് മുറിച്ചു ജന്മദിനം സ്‌പെഷ്യലാക്കി... 
 
നന്ദി സുഹൃത്തുക്കളെ എന്റെ പിറന്നാള്‍ ഓര്‍ത്ത് നേരിട്ടും അല്ലാതെയും ആശംസകള്‍ അറിയിച്ച് ജന്മദിനം ആഘോഷമാക്കിയതിന്.. നന്ദി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

അടുത്ത ലേഖനം
Show comments