Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും 'വെയില്‍', റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം

പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും 'വെയില്‍', റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്

, ബുധന്‍, 9 ഫെബ്രുവരി 2022 (09:05 IST)
ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വെയില്‍. പലതവണ റിലീസ് മാറ്റിവെച്ച് സിനിമ ഒടുവില്‍ പ്രേക്ഷകരിലേക്ക്. ഈ മാസം 25ന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന സിനിമയെക്കുറിച്ചൊരു സൂചന നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. 
 
'പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും വെയില്‍....കൂടെ വേണം നമ്മുടെ വെയില്‍ 25 ന് പൂപോലെ നിര്‍മ്മലമായൊരു ദിനം നേരുന്നു എല്ലാവര്‍ക്കും'- ജോബി ജോര്‍ജ് കുറിച്ചു. 
 
ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ് നിര്‍വഹിച്ചിരിക്കുന്നത്.ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുമുടി ഇല്ലാത്ത രണ്ടാമത്തെ സിനിമ, മോഹന്‍ലാലിനൊപ്പമുള്ള അവസാനത്തെ ചിത്രങ്ങളിലൊന്നായി 'ആറാട്ട്'