Webdunia - Bharat's app for daily news and videos

Install App

നജീബിന് ഒന്നും കൊടുത്തില്ലേ എന്ന് ചോദിക്കുന്നവരോട്, ബെന്യാമിൻ നൽകിയതിലും പത്തിരട്ടി തങ്ങളിൽ ഒരാൾ നൽകിയതായി ബ്ലെസി

അഭിറാം മനോഹർ
വെള്ളി, 5 ഏപ്രില്‍ 2024 (18:09 IST)
Blessy
ബ്ലെസി- പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ആടുജീവിതം മലയാള സിനിമയില്‍ സകല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. ഇതിനിടയില്‍ യഥാര്‍ഥ ജീവിതത്തിലെ നജീബിനായി സിനിമാപ്രവര്‍ത്തകര്‍ എന്തുചെയ്തുവെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ പതിവാണ്. നജീബെന്ന വ്യക്തിയുടെ ജീവിതം സിനിമയാകുമ്പോള്‍ സിനിമയുടെ ലാഭത്തില്‍ നിന്നും ഒരു പങ്ക് നജീബിനും അര്‍ഹതപ്പെട്ടതാണെന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.
 
ഇപ്പോഴിതാ സിനിമാപ്രവര്‍ത്തകര്‍ നജീബിനായി എന്തെങ്കിലും ചെയ്‌തോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ ബ്ലെസി. നജീബിനെ ഞങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായാണ് കാണുന്നത്. ഒരു വര്‍ഷം മുന്‍പെ നല്ലൊരു ജോലി അദ്ദേഹത്തിന് ഓഫര്‍ ചെയ്തിരുന്നു. എന്നെ പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ഇതിനിടയില്‍ ഒരു സംഭവമുണ്ടായി. ഞാന്‍ പോലുമറിയാതെ ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് എത്തിയിട്ടുണ്ട്. ഞങ്ങള്‍ക്കിടയില്‍ പോലും പരസ്പരം ഇത്ര നല്‍കി സഹായിച്ചു എന്ന് പറയാറില്ല. അദ്ദേഹത്തിന്റെ മകന് ജോലി ഇല്ലാതിരുന്ന സമയത്ത് പുറത്ത് ജോലി ശരിയാക്കിയിരുന്നു. അതുകൊണ്ട് ആശങ്കയൊന്നും വേണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു.
 
 
ആഗോളതലത്തില്‍ ഇതുവരെ 93 കോടിയിലധികം പൃഥ്വിരാജ് ചിത്രം ഇതിനിടെ നേടികഴിഞ്ഞു. റിലീസ് ചെയ്ത് 8 ദിവസങ്ങള്‍ക്കുള്ളിലാണ് സിനിമയുടെ ഈ നേട്ടം. അടുത്ത ദിവസങ്ങളില്‍ തന്നെ സിനിമ 100 കോടി രൂപ കൈവരിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്

Myanmar Earthquake Death Toll: കണ്ണീർക്കടലായി മ്യാൻമർ; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി, മരണസംഖ്യ 10,000 കവിയാൻ സാധ്യത

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments