Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ അനുജനെ ഓര്‍ത്ത് അഭിമാനം'; 'ആടുജീവിതം' കണ്ട ശേഷം ഇന്ദ്രജിത്ത്, വീഡിയോ

'Proud of my younger brother'; After watching 'Goat Life'

കെ ആര്‍ അനൂപ്

, ബുധന്‍, 3 ഏപ്രില്‍ 2024 (15:08 IST)
ആടുജീവിതം സിനിമ കണ്ട് ഇന്ദ്രജിത്ത്. പൃഥ്വിരാജിനെ അഭിനന്ദിക്കാന്‍ ഇന്ദ്രജിത്ത് മറന്നില്ല. നടനെന്ന നിലയില്‍ കൂടുതല്‍ കഴിവ് തെളിയിക്കണം എന്ന് ആഗ്രഹിക്കുന്ന കലാകാരനാണ് തന്റെ സഹോദരനെന്ന് ഇന്ദ്രജിത്ത് പറയുന്നു. ആടുജീവിതം പോലുള്ള സിനിമ ഒരു നടന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്നും കിട്ടിയ അവസരം ഏറ്റവും മികച്ച രീതിയില്‍ പൃഥ്വി വിനിയോഗിച്ചിട്ടുണ്ടെന്നും ഇന്ദ്രജിത്ത് സിനിമ കണ്ടിറങ്ങിയശേഷം പറഞ്ഞു.
 
'എന്റെ അനുജന്‍ എന്ന നിലയില്‍ പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ കൂടുതല്‍ കൂടുതല്‍ കഴിവ് തെളിയിക്കണം എന്ന വെമ്പല്‍ അവന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. ഈ സിനിമയിലെ പ്രകടനം അതിനു തെളിവാണ്. കാരണം അത്രയും കഷ്ടപ്പെട്ട്, കഠിനാധ്വാനം ചെയ്ത്, ക്ഷമയോടെ ആണ് പൃഥ്വി ഈ കഥാപാത്രം ചെയ്തിരിക്കുന്നത്.  ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ എപ്പോഴുമൊന്നും ഇത്തരം കഥാപാത്രങ്ങള്‍ വന്നു ചേരില്ല.  ഒരു നടന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സിനിമയാണിത്.  ആ സിനിമയില്‍ പൃഥ്വി അവനു കഴിയാവുന്നതിന്റെ പരമാവധി നന്നായി ചെയ്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയില്‍ കാണാനുണ്ട്.  
 
സിനിമയിലെ എല്ലാ സീനുകളിലും പൃഥ്വി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ബ്ലെസി സാറിനും എന്റെ അഭിനന്ദനങ്ങള്‍. നമുക്കും നമ്മുടേതായ ഒരു കാസ്റ്റ് എവെയോ റെവനന്റോ ഉണ്ടെന്നു പറയാന്‍ പറ്റും. നല്ലൊരു സിനിമ നമ്മള്‍ ചെയ്തിട്ടുണ്ട്. ബാക്കി പുരസ്‌കാരങ്ങള്‍ കിട്ടുമോ ഇല്ലയോ എന്നുള്ളത് നമ്മുടെ കയ്യില്‍ അല്ലല്ലോ.'- ഇന്ദ്രജിത്ത് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമ്പുരാന്‍ അപ്‌ഡേറ്റ്! പൃഥ്വിരാജിന്റെ പുതിയ പ്ലാനുകള്‍