Select Your Language

Notifications

webdunia
webdunia
webdunia
webdunia

Blessy- Mohanlal: ആടുജീവിതത്തിന് ശേഷം ബ്ലെസി ചെയ്യുന്നത് മോഹൻലാൽ ചിത്രമോ?

Blessy- Mohanlal: ആടുജീവിതത്തിന് ശേഷം ബ്ലെസി ചെയ്യുന്നത് മോഹൻലാൽ ചിത്രമോ?

അഭിറാം മനോഹർ

, ഞായര്‍, 14 ജനുവരി 2024 (17:58 IST)
മലയാളത്തില്‍ ഒട്ടേറെ മികച്ച സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ മോഹന്‍ലാലിന് ഏറ്റവും മികച്ച വേഷങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ തീര്‍ച്ചയായും ബ്ലെസിയായിരിക്കും.തന്മാത്രയും ഭ്രമരവും പ്രണയവും മോഹന്‍ലാലിന് സമ്മാനിച്ച ബ്ലെസി 10 വര്‍ഷക്കാലത്തോളമായി മലയാളത്തില്‍ ആടുജീവിതമല്ലാതെ മറ്റ് സിനിമകളൊന്നും തന്നെ ചെയ്തിട്ടില്ല. ഇപ്പോഴിതാ ആടുജീവിതത്തിന് ശേഷം ബ്ലെസി ഒരുക്കുന്ന സിനിമയില്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ട്.
 
സംവിധായകന്‍ ബ്ലെസിയുടെ പുതിയ ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായേക്കുമെന്നുള്ള നിര്‍മാതാവ് പി കെ സജീവിന്റെ സംഭാഷണശകലമാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. തന്മാത്ര,ഭ്രമരം,പ്രണയം എന്നിങ്ങനെ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ പ്രധാനചിത്രങ്ങള്‍ സമ്മാനിച്ച ബ്ലെസി താരത്തിനൊപ്പം ഒരുമിക്കുകയാണെങ്കില്‍ സംഭവിക്കുക മറ്റൊരു മികച്ച ചിത്രമാകുമെന്നതില്‍ ആരാധകര്‍ക്ക് സംശയം ഒന്നും തന്നെയില്ല.
 
നിരവധി ഫ്‌ളോപ്പുകള്‍ക്ക് ശേഷം നേരിലൂടെ മികച്ച തിരിച്ചുവരവായിരുന്നു മോഹന്‍ലാല്‍ നടത്തിയത്. ഇനി പുറത്ത് വരാനുള്ള മലൈകോട്ടെ വാലിബനും വലിയ പ്രതീക്ഷയുള്ള സിനിമയാണ്. തുടര്‍ന്ന് ജീത്തു ജോസഫിനൊപ്പം റാം, പൃഥ്വിരാജിനൊപ്പം ലൂസിഫര്‍, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് എന്നീ സിനിമകള്‍ അണിയറയിലാണ്. തുടര്‍ന്നും മികച്ച സംവിധായകര്‍ക്കൊപ്പം മോഹന്‍ലാലിനെ സ്‌ക്രീനില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് അങ്ങനെ ഒരു സമയമായിരുന്നു, തിരക്കഥയിലില്ലാത്ത രംഗങ്ങൾ പോലും ഷൂട്ട് ചെയ്യും. വേറെ സിനിമകളിൽ ഉപയോഗിക്കും: ഷക്കീല