Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആടുജീവിതത്തിനുശേഷം മോഹന്‍ലാലിനൊപ്പം ബ്ലെസ്സി, പ്രഖ്യാപനം ഉടന്‍, പ്രതീക്ഷകളോടെ ആരാധകര്‍

Blessy with Mohanlal after Aadujeevitham announcement soon

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ഏപ്രില്‍ 2024 (15:23 IST)
മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ബ്ലെസ്സി ഒരുക്കിയ ആടുജീവിതം വമ്പന്‍ വിജയം നേടി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. പൃഥ്വിരാജ് നായകനായി എത്തിയ ക്ലാസിക് ചിത്രം ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ബ്ലെസ്സിയുടെ പുതിയ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
 
ആടുജീവിതത്തിനുശേഷം ബ്ലസി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം ഏതായിരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഈ സിനിമയില്‍ നായകനായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.തന്മാത്ര, ഭ്രമരം, പ്രണയം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍-ബ്ലെസ്സി കൂട്ടുകെട്ടില്‍ ഒരു ചിത്രം കൂടി വരുന്നു.
 
സിനിമയുടെ ജോലികള്‍ ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. പ്രണയം എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിച്ച പി കെ സജീവ്, ആനി സജീവ് എന്നിവര്‍ ചേര്‍ന്ന് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറിലാണ് പുതിയ സിനിമ നിര്‍മ്മിക്കുക.
 
ഔദ്യോഗിക പ്രഖ്യാപനം ഇനി വൈകുകയില്ല. തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിനു ശേഷം ജോലികള്‍ ആരംഭിക്കാനാണ് സാധ്യത. പൃഥ്വിരാജിന്റെ എമ്പുരാന്‍ കൂടി നടന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
 
  
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ.ടി.ടിയില്‍ എത്തുന്നത് അണ്‍കട്ട് വേര്‍ഷന്‍,ആടുജീവിതം തിയറ്ററുകളില്‍ നിന്നും ഒഴിവാക്കിയ രംഗം, ആരാധകര്‍ കാത്തിരിപ്പില്‍