മഹേഷ് ബാബു, കീര്‍ത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
പരശുറാം സംവിധാനം ചെയ്ത ചിത്രമാണ് 'സര്‍കാരു വാരി പാട്ട'. 2 ദിവസം മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തന്നെ 75 കോടി കളക്ഷന്‍ സ്വന്തമാക്കി.
മെയ് 12ന് ആയിരുന്നു സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്. ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്.
103 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം സ്വന്തമാക്കിയെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.