Webdunia - Bharat's app for daily news and videos

Install App

'കര്‍ത്താവിനു സ്തുതി പാടുന്ന ചെകുത്താന്‍മാര്‍'; ബോഗയ്ന്‍വില്ല ഒക്ടോബര്‍ 17 നു, ഞെട്ടിക്കുമോ അമല്‍ നീരദ്?

ലാല്‍ ജോസും അമല്‍ നീരദും ചേര്‍ന്നാണ് തിരക്കഥ. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം

രേണുക വേണു
ശനി, 28 സെപ്‌റ്റംബര്‍ 2024 (09:46 IST)
Bougainvillea

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ന്‍വില്ല ഒക്ടോബര്‍ 17 നു തിയറ്ററുകളിലെത്തും. സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ഇതുവരെ പുറത്തുവന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ആരാധകരെ വലിയ ആവേശത്തിലാക്കുന്നതാണ്. 
 
ലജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് തിരക്കഥ. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. ക്യാമറ ആനന്ദ് സി ചന്ദ്രന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 
'കര്‍ത്താവിനു സ്തുതി' എന്നു തുടങ്ങുന്ന പ്രൊമോ സോങ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. യുട്യൂബില്‍ തരംഗമായ പാട്ടിനെ ഡീ കോഡ് ചെയ്യുന്ന തിരക്കിലാണ് സിനിഫൈല്‍സ്. 'കര്‍ത്താവിനു സ്തുതി പാടുന്ന ചെകുത്താന്‍മാര്‍' എന്നതാണ് ടൈറ്റില്‍ സോങ്ങിന്റെ പ്ലോട്ടില്‍ നിന്ന് മനസിലാകുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഭീഷ്മപര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments