Webdunia - Bharat's app for daily news and videos

Install App

സ്വപ്നസാഫല്യം! ദ്വീപില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി പേളിയും ശ്രീനിഷും

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ജനുവരി 2024 (11:08 IST)
പേളി മാണിയും (Pearle Maaney) ശ്രീനിഷ് അരവിന്ദും (Srinish Aravind)
ജീവിതത്തിലെ സന്തോഷകരമായ സമയത്തിലൂടെയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും കടന്നുപോകുന്നത്. രണ്ടാമത്തെ കുഞ്ഞുവാവയ്ക്കായി കാത്തിരിക്കുന്നു. മൂത്ത മകള്‍ നിലയ്ക്ക് കൂട്ടായി വരാനിരിക്കുന്നത് സഹോദരനാണ് സഹോദരിയാണോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കുടുംബം. വിവാഹജീവിതം മുന്നോട്ടുപോകുമ്പോള്‍ പണ്ടുമുതലേ പേളിയും ശ്രീനിഷും മനസ്സില്‍ കൊണ്ടു നടന്ന ഒരു ആഗ്രഹമുണ്ട്. ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഇരുവരും. 
 
സ്വന്തമായൊരു വീടെന്ന സ്വപ്നം താര ദമ്പതിമാര്‍ സാക്ഷാത്കരിച്ചു. ദ്വീപിലാണ് വീട് ഒരുക്കിയിരിക്കുന്നത്.വീടിന്റെ പ്രമാണം കൈമാറല്‍ ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പേളി മാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കൊച്ചി നഗരത്തില്‍ തന്നെയുള്ള ദ്വീപിലാണ് പേളി മാണിയുടെയും ശ്രീനിഷിന്റെയും പുതിയ അപ്പാര്‍ട്ട്‌മെന്റ്.
 
ദ്വീപിലാണ് എന്ന് പറഞ്ഞ് സൗകര്യങ്ങളൊന്നും ഇല്ലാത്ത ഇടത്തില്‍ അല്ല ഇവര്‍ വീട് വെച്ചിരിക്കുന്നത്. ആശുപത്രിയും മാളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട്. രണ്ടാമത്തെ കുട്ടി എത്തുന്നതിനുമുമ്പ് തന്നെ വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കണമെന്ന് പേളിക്ക് ആഗ്രഹം ഉണ്ടായിരുന്നു.പേളി ആദ്യമായാണ് വീട് കാണാന്‍ വന്നത്. അതിനു മുന്‍പ് ശ്രീനിഷ് മാത്രമാണ് കണ്ടത്.2BHK അപ്പാര്‍ട്ട്‌മെന്റ് ആണ് ഇത്. ഈ വീടിന് 60 ലക്ഷം രൂപയാണ് പേളിയും ശ്രീനിഷും നല്‍കിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

അടുത്ത ലേഖനം
Show comments