Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുത്ത നിരാശയുണ്ട്,'സൂപ്പര്‍ ഡീലക്‌സ്' ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടാതിരുന്നതിന് പിന്നില്‍ രാഷ്ട്രീയമെന്ന് വിജയ് സേതുപതി

Vijay Sethupathi

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ജനുവരി 2024 (11:03 IST)
വിജയ് സേതുപതിയുടെ അഭിനയ മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു സൂപ്പര്‍ ഡീലക്‌സ്. ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി എത്തി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാന്‍ നടനായി. ത്യാഗരാജന്‍ കുമാര രാജ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി പരിഗണിക്കപ്പെടേണ്ടതിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. എന്നാല്‍ 2019 ല്‍ അവസരം ലഭിച്ചത് ബോളിവുഡ് ചിത്രമായ ഗല്ലി ബോയിന് ആയിരുന്നു. രണ്‍വീര്‍ സിംഗ് ആയിരുന്നു നായകന്‍. സൂപ്പര്‍ ഡീലക്‌സ് ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടാത്തതില്‍ തനിക്ക് കടുത്ത നിരാശയുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. ALSO READ: Fatty Liver: നിങ്ങള്‍ക്ക് ശരിയായ BMI ആണോ ഉള്ളത്, ഫാറ്റിലിവര്‍ ലക്ഷണങ്ങള്‍ പോലും കാണിക്കില്ല; സൂക്ഷിക്കണം
 
 മേരി ക്രിസ്മസ് എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിജയ് സേതുപതി. ബോളിവുഡ് ഹംഗാമ യായിരുന്നു ഈ പരിപാടിക്ക് പിന്നില്‍.ALSO READ: 81 മത് ഗോള്‍ഡന്‍ ഗ്ലോബ്: ഒന്നല്ല അഞ്ചു പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമര്‍
 
സൂപ്പര്‍ ഡീലക്‌സ് കഥ ഇഷ്ടപ്പെട്ടതിനാലാണ് പ്രതിഫലം വാങ്ങാതെ അഭിനയിച്ചത്. രാഷ്ട്രീയമാണ് ഈ തീരുമാനത്തെ സ്വാധീനിച്ചതെന്നും വിജയ് സേതുപതി പറഞ്ഞു. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രം ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നതില്‍ നിരാശയുണ്ട് എന്ന് പറഞ്ഞ നടനോട് എന്തുകൊണ്ടാണ് സിനിമ ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കാത്തത് എന്നും ചോദിച്ചു. ALSO READ: 'അഞ്ചാം പാതിര'യ്ക്ക് ശേഷം വരേണ്ടിയിരുന്ന കുഞ്ചാക്കോ ബോബന്‍ പടം, സിനിമ നടന്നില്ല, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു
 
ഞങ്ങള്‍ക്കും കടുത്ത നിരാശയുണ്ടെന്നും ആ തീരുമാനം ഹൃദയഭേദകമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം കാരണമാണ് എന്തോ സംഭവിച്ചതെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.ALSO READ: Youtube Vlogger Arrest: എംഡിഎംഎയും കഞ്ചാവുമായി യുട്യൂബ് വ്‌ളോഗറായ യുവതി പിടിയില്‍
 
ആ സിനിമയില്‍ താന്‍ അഭിനയിച്ചില്ലെങ്കിലും ഇത് ഓസ്‌കാറില്‍ എത്തണമെന്ന് ആഗ്രഹിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ എന്തോ സംഭവിച്ചു, അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് അനാവശ്യമാണെന്നും വിജയ് സേതുപതി പറഞ്ഞു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

81 മത് ഗോള്‍ഡന്‍ ഗ്ലോബ്: ഒന്നല്ല അഞ്ചു പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമര്‍