ഭ്രമയുഗത്തില്‍ ഞെട്ടിക്കാന്‍ അമാല്‍ഡയും ! വൈറലായി പുതിയ പോസ്റ്റര്‍

മുഖം മുഴുവനായി കാണിക്കാത്ത അമാല്‍ഡയുടെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്

രേണുക വേണു
വ്യാഴം, 4 ജനുവരി 2024 (12:36 IST)
Amalda Liz Bramayugam

Bramayugam Movie, Mammootty: ഓരോ അപ്‌ഡേറ്റുകള്‍ വരും തോറും ആരാധകരെ കൂടുതല്‍ ഞെട്ടിക്കുകയാണ് രാഹുല്‍ സദാശിവന്‍ ചിത്രം ഭ്രമയുഗം. മമ്മൂട്ടി ദുര്‍മന്ത്രവാദിയുടെ വേഷത്തിലെത്തുന്നു എന്നതാണ് ഭ്രമയുഗം വാര്‍ത്തകളില്‍ നിറയാന്‍ ആദ്യത്തെ കാരണം. പിന്നീടങ്ങോട്ട് ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും വൈറലായി. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഈ കൂട്ടത്തിലേക്ക് ഇപ്പോള്‍ ഇതാ നടി അമാല്‍ഡ ലിസിന്റെ (Amalda Liz) ക്യാരക്ടര്‍ പോസ്റ്ററും ! 
 
മുഖം മുഴുവനായി കാണിക്കാത്ത അമാല്‍ഡയുടെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടത് തന്നെയാണ് ചിത്രത്തിന്റെ കഥയെന്ന് വ്യക്തമാകുന്നതാണ് അമാല്‍ഡയുടെ പോസ്റ്റര്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Night Shift Studios (@allnightshifts)

കമ്മട്ടിപ്പാടം, ട്രാന്‍സ്, സി യു സൂണ്‍, സുലൈഖ മന്‍സില്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അമാല്‍ഡ. 
 
ഫെബ്രുവരിയിലാണ് ഭ്രമയുഗം റിലീസ് ചെയ്യുക. ഹൊറര്‍ ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments