Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബ്രോ ഡാഡി'യിലെ ജോണ്‍ കാറ്റാടിയായി മമ്മൂട്ടി സാര്‍; പിന്നീട് അത് നടന്നില്ലെന്ന് പൃഥ്വിരാജ്

"ബ്രോ ഡാഡിയിലെ ജോണ്‍ കാറ്റാടി എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് മമ്മൂക്കയെയാണ്"

Mammootty and Mohanlal

രേണുക വേണു

, ചൊവ്വ, 18 മാര്‍ച്ച് 2025 (08:24 IST)
Mammootty and Mohanlal

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയറ്റര്‍ വ്യവസായം പ്രതിസന്ധിയില്‍ ആയി നില്‍ക്കുമ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത സിനിമയാണ് 'ബ്രോ ഡാഡി'. ലൂസിഫറിനു ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച സിനിമയെന്ന നിലയില്‍ 'ബ്രോ ഡാഡി'ക്ക് വലിയ സ്വീകാര്യത ലഭിച്ചു. മോഹന്‍ലാലും പൃഥ്വിരാജും അപ്പനും മകനുമായി എത്തിയപ്പോള്‍ അത് രസമുള്ള ഒരു കാഴ്ചയായിരുന്നു. എന്നാല്‍ 'ബ്രോ ഡാഡി'യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായി സംവിധായകന്‍ പൃഥ്വിരാജ് ആദ്യം മനസ്സില്‍ തീരുമാനിച്ചത് സാക്ഷാല്‍ മമ്മൂട്ടിയെയാണ് ! പൃഥ്വി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
ജോണ്‍ കാറ്റാടിയായി മമ്മൂക്ക അഭിനയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും സിനിമയുടെ കഥ ആദ്യം പറഞ്ഞത് അദ്ദേഹത്തോടാണെന്നും ഗലാട്ടാ പ്ലസിലൂടെ ഭരദ്വാജ് രംഗനു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു. 
 
'ബ്രോ ഡാഡിയിലെ ജോണ്‍ കാറ്റാടി എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത് മമ്മൂക്കയെയാണ്. അദ്ദേഹത്തോടാണ് ആദ്യം കഥ പറയുന്നതും. അതുപക്ഷേ, ഇന്നത്തെ ലാലേട്ടന്‍ ചെയ്ത ജോണ്‍ കറ്റാടിയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കോട്ടയം കുഞ്ഞച്ചനെപ്പോലുള്ള മമ്മൂക്കയുടെ തനതായ സ്‌റ്റൈലില്‍ ഉള്ള ഒരു അച്ചായന്‍ കഥാപാത്രമായിരുന്നു എന്റെ മനസ്സില്‍. മമ്മൂക്കയ്ക്ക് തിരക്കഥ ഇഷ്ടപ്പെട്ടു. പക്ഷേ, മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണം പിന്നീട് അത് സാധിച്ചില്ല,' പൃഥ്വിരാജ് പറഞ്ഞു. 
 
ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടെ തിരക്കഥയിലാണ് പൃഥ്വിരാജ് ബ്രോ ഡാഡി ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan Announcement: വലിയൊരു സര്‍പ്രൈസ് പ്രഖ്യാപനം ഉണ്ടെന്ന് എമ്പുരാന്‍ ടീം; ആ കൈകള്‍ കണ്ടിട്ട് മമ്മൂട്ടി തന്നെയെന്ന് സോഷ്യല്‍ മീഡിയ