ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം 'ബ്രോമാന്‍സ്' ഷൂട്ടിങ് ആരംഭിച്ചു

ചിത്രത്തിലെ താരങ്ങളായ അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നിവരുടെയും മറ്റു അണിയറ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് ചിത്രത്തിന് ഇന്ന് എറണാകുളം കാക്കനാട് തുടക്കമിട്ടത്

രേണുക വേണു
തിങ്കള്‍, 15 ജൂലൈ 2024 (14:08 IST)
Bromance Movie

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'ബ്രോമാന്‍സ്' ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ നടന്നു. ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാന്‍സ്. 
 
ചിത്രത്തിലെ താരങ്ങളായ അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നിവരുടെയും മറ്റു അണിയറ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് ചിത്രത്തിന് ഇന്ന് എറണാകുളം കാക്കനാട് തുടക്കമിട്ടത്. ഇവരെ കൂടാതെ മഹിമ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പന്‍, എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എ.ഡി.ജെ, രവീഷ് നാഥ്, തോമസ് പി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.
 
എഡിറ്റിംഗ് - ചമന്‍ ചാക്കോ, ക്യാമറ - അഖില്‍ ജോര്‍ജ്, ആര്‍ട്ട് - നിമേഷ് എം താനൂര്‍, മേക്കപ്പ് - റോണേക്‌സ് സേവ്യര്‍, കോസ്റ്റിയും - മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ - യെല്ലോ ടൂത്, വിതരണം - സെന്‍ട്രല്‍ പിക്ചര്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments